Header 1 vadesheri (working)

ഗുരുവായൂർ ആനയോട്ടം , ആദ്യം നറുക്കെടുത്ത രവി കൃഷ്ണൻ തന്നെ വിജയിയായി

Above Post Pazhidam (working)

ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങൾ കാരണം ആവേശരഹിതമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി .ആദ്യമായാണ് രവി കൃഷ്ണൻ വിജയി ആയത് ദേവദാസിനാണ് രണ്ടാ സ്ഥാനം, കാലുകൾക്ക്അസുഖം ഉള്ള കൊമ്പൻ വിഷ്ണു നടന്ന് ചടങ്ങു പൂർത്തിയാക്കി .ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തപ്പോൾ ആദ്യം നറുക്ക് വീണതും രവി കൃഷ്ണനായിരുന്നു .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഉച്ച തിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ ശശിമാരാർ മൂന്ന് തവണ ശംഖ് വിളിച്ചു .അറിയിപ്പ് കിട്ടിയതോടെ കൊമ്പൻമാരായ രവി കൃഷ്ണനും ദേവദാസും വിഷ്ണുവും ക്ഷേത്രം ലക്ഷ്യമാക്കി ഓടി.

മൂന്ന് മണി ആറ് മിനിട്ടിനകം കൊമ്പൻ രവി കൃഷ്ണൻ ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്നു . ക്ഷേത്രത്തിനകത്ത് ഏഴ് തവണ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണ്ണഗോപുരം തൊട്ടുവണങ്ങിയതോടെ രവി കൃഷ്ണ വിജയിയായി പ്രഖ്യാപിച്ചു. ഇനിയുള്ള ഉൽസവ നാളുകളിൽ ശീവേലിയ്ക്കും, ശ്രീഭൂതബലിയ്ക്കും കണ്ണന്റെ തങ്കതിടമ്പേറ്റാനുള്ള നിയോഗം ഇനി രവി ക്യഷ്ണനാണ്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ മൂന്ന് ആനകൾ മാത്രമായിട്ടായിരുന്നു ആനയോട്ട ചടങ്ങ്. ചടങ് സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

ഗുരുവായൂർ എ സി പി കെ ജി സുരേഷ് , സി ഐ പ്രേമാനന്ദ കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത് . കോവിഡ് മഹാ മാരിക്കിടയിലും
മജ്ഞുളാല്‍ മുതല്‍ കിഴക്കേ നടപന്തല്‍ വരെ വന്‍ ജനങ്ങള്‍ ആനയോട്ടം കാണാന്‍ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരുന്നു . 44 വയസുകാരനായ കൊമ്പൻ രവി കൃഷ്ണൻ 2003 ജൂൺ 25 നാണ് ഗുരുവായൂരപ്പന്റെ സേവകനായി എത്തിയത് . പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരൻ എന്ന ഭക്തനാണ് ആനയെ നടയ്ക്കിരുത്തിയത് . ടി .ശ്രീകുമാറാണ് ചട്ടക്കാരൻ . സി.പി.വിനോദ് കുമാർ ,സി.വി. സുധീർ എന്നിവരാണ് സഹ ചട്ടക്കാർ.