Header 1 vadesheri (working)

റിപ്പബ്ളിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : രാജ്യത്തിൻ്റെ 73-ാം റിപ്പബ്ളിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു . ദേവസ്വം കാര്യാലയത്തിലും ദേവസ്വം വക സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. ദേവസ്വം കാര്യാലയമായ ശ്രീപദ്മത്തിൽ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പതാക ഉയർത്തി. റിപ്പബ്ളിക് ദിന സന്ദേശവും അദ്ദേഹം നൽകി .ദേവസ്വം സുരക്ഷാ ചുമതല നിർവ്വഹിക്കുന്ന വിമുക്ത ഭടൻമാർ ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

First Paragraph Rugmini Regency (working)

ശ്രീവൽസം അതിഥിമന്ദിരത്തിലും പുന്നത്തൂർ ആനക്കോട്ടയിലും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ദേശീയ പതാക ഉയർത്തി. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ..ഗീത പാഞ്ചജന്യം റസ്റ്റ്ഹൗസിലും പി.മനോജ് കുമാർ കൗസ്തുഭം റസ്റ്റ്ഹൗസിലും ദേശീയ പതാക ഉയർത്തി. ദേവസ്വം മെഡിക്കൽ സെൻ്ററിൽ സൂപ്രണ്ട് ഡോ: രാഹുൽ ഡി നമ്പ്യാരും കാവീട് ഗോകുലത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് പ്രമോദ് കളരിക്കലും ദേശീയപതാക ഉയർത്തി. വെങ്ങാട് ഗോകുലത്തിലും പതാക ഉയർത്തി. ചടങ്ങിൽ ദേവസ്വത്തിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)