Madhavam header
Above Pot

മാരകമയക്കുമരുന്ന് ആയ എം. ഡി. എം. എയുമായി ആറു പേർ ചാവക്കാട് അറസ്റ്റിൽ

ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപം നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22) , മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജ്രു സാദിഖ് (19) , മണത്തല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ നബീൽ (21) , പാലയൂർ പേനത്ത് വീട്ടിൽ സുധീർ മകൻ നിഷ്നാസ് (20) , മണത്തല കല്ലിങ്കൽ വീട്ടിൽ കമറുദ്ധീൻ മകൻ ഹംസത്ത് 19 വയസ്സ്, മണത്തല പരകാട്ടു വീട്ടിൽ ബഷീർ മകൻ ഇല്യാസ് (45) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് രണ്ടു ഗ്രാം എം ഡി എം എ യും പിടി കൂടി.

Astrologer

ചാവക്കാട് -മണത്തല ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനോടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സെൽവരാജ് കെ എസ് ന്റെ നേതൃത്വത്തിൽ എസ് ഐ സിനോജ് എസ്, എ എസ് ഐ മാരായ സജിത്ത് എസ്, ബിന്ദുരാജ് കെ, എസ് സി പി ഒ പ്രജീഷ് എം, പ്രഭാത് ,സി പി ഒ മാരായ ശരത്ത് എസ്, ആശിഷ് കെ, മെൽവിൻ എം, ബിനീഷ് എം, പ്രദീപ്‌ ജെ, വിനീത് എൻ, ജയകൃഷ്ണൻ എസ്, നസൽ എസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Vadasheri Footer