ഭക്തരെ പറ്റിക്കുന്നതിന് തടയിട്ട് ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും ജനുവരി 18 മുതൽ ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് ദേവസ്വം അറിയിച്ചു .. ചെത്തി, മന്ദാരം, താമര എന്നീ പൂക്കളും മാലകെട്ടാത്ത തുളസിയും മാത്രമേ ക്ഷേത്രത്തിൽ സ്വീകരിക്കുകയുള്ളൂ. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രത്തിൽ ഉപയോഗിക്കാത്ത പുഷ്പങ്ങൾ കൊണ്ടുള്ള മാലകളും മാലകെട്ടിയ തുളസി എന്നിവയും ക്ഷേത്ര നടയിൽ വിൽപ്പന നടത്തുന്നു.
ക്ഷേത്രാവശ്യങ്ങൾക്ക് യോഗ്യമല്ലാത്തതിനാൽ മലിന്യം എന്ന നിലയിൽ ഇവ നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും വലിയ പ്രയാസം നേരിടുന്നതിന് പുറമെ
.ദേവസ്വത്തിന് അധികസാമ്പത്തിക ചെലവുമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണo. ക്ഷേത്രം വക സ്ഥലത്ത് ഇത്തരം പുഷ്പങ്ങൾ സൂക്ഷിക്കുന്നത് അനുവദിക്കില്ല. പോലീസ് സഹായത്തോടെ ഇത്തരം പുഷ്പങ്ങൾ വിൽക്കുന്നത് നിയന്ത്രിക്കുമെന്നും ദേവസ്വം അറിയിച്ചു .
ഇത് പോലെതന്നെയാണ് ഭഗവാന് ഭക്തർ സമർപ്പിക്കുന്ന കദളി പഴത്തിന്റെ അവസ്ഥയും . കദളി പഴം സമർപ്പിക്കാൻ വഴിപാട് നേർന്നവർക്ക് കദളി പച്ച കായയാണ് ക്ഷേത്ര നടയിൽ നിന്ന് ലഭിക്കുന്നത് ഇതിനൊരു പരിഹാരവും ഭക്തർ പ്രതീക്ഷിക്കുന്നുണ്ട്