മതങ്ങളെ ചില തൽപരകക്ഷികൾ ദുരുപയോഗം ചെയത് കൊണ്ടിരിക്കുകയാണ് : അഡ്വ : കെ.ബി മോഹൻദാസ് .
ഗുരുവായൂർ : നന്മ മാത്രം പ്രദാനം ചെയ്യുന്ന മതങ്ങളെ ചില തൽപരകക്ഷികൾ ദുരുപയോഗം ചെയത് കൊണ്ടിരിക്കുകയാണെന്നും, വിദ്വേഷം വിതക്കുന്ന ഇത്തരക്കാരെ സമൂഹം തിരിച്ചറിഞ്ഞ് മാനവീക ഐക്യം ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി മോഹൻദാസ് അഭിപ്രായപ്പെട്ടു.
സമസ്ത ബോധന യത്നത്തിൻ്റെ ഭാഗമായി എസ്.കെ.എം.എം .എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സൗഹൃദ സഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. മതം സ്നേഹമാണെന്നും മത വിശ്വാസം ഭ്രാന്താവരുതെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അഡ്വ. എൻ. ശംസുദ്ധീൻ എം.എൽ.എ പറഞ്ഞു. എസ്.കെ.എം.എം.എ ജില്ലാ പ്രസിഡൻറും സംഘാടകസമിതി ചെയർമാനുമായ ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി അദ്ധ്യക്ഷനായി. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഉസ്താദ് പി.ടി. കുഞ്ഞിമുഹമ്മദ് മുസലിയാർ പ്രാർത്ഥന നിർവഹിച്ചു.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പ്രബുദ്ധകേരളം പത്രാധിപരും തൃശ്ശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, തൃശ്ശൂർ സെൻ്റെ തോമസ് കോളേജ് മുൻ പ്രിൻസിപ്പൾ ഫാദർ ദേവസി പന്തലൂകാരൻ സമസ്ത ജില്ലാ ജോയിൻറ് സെക്രട്ടറി അൻവർ മുഹിയിദ്ധീൻ ഹുദവി എന്നിവർ വിഷയാവതരണം നടത്തി. എസ്.കെ.എസ്. എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് മഹറൂഫ് വാഫി ആമുഖ പ്രഭാഷണം നടത്തി. ആചാര്യ.സി.പി.നായർ ജി.കെ പ്രകാശ് സ്വാമി എന്നിവർ സ്നേഹ സന്ദേശം കൈമാറി
സംഘാടകസമിതി ട്രഷറർ ആർ.വി.മുഹമ്മദ് ഹാജി, സി.എച്ച്.റഷീദ്, സമസ്ത കേരള കേരള ജംഇയ്യത്തുൽ ഉലമ പോഷകഘടകങ്ങളുടെ ജില്ലാ നേതാക്കളായ ഡോക്ടർ സി.കെ.കുഞ്ഞിതങ്ങൾ വടക്കാഞ്ചേരി, ബഷീർ ഫൈസി ദേശമംഗലം, അബ്ദുൾ കരീം ഫൈസി പൈങ്കണ്ണിയൂർ, ഇബ്രാഹീം അൻവരി പഴയന്നൂർ, സി.എ.അബ്ദുൾ ലത്തീഫ് ഹൈത്തമി, മൊയ്തീൻകുട്ടി മുസലിയാർ കേച്ചേരി, വി.എം.ഇല്യാസ് ഫൈസി, ഇസ്മയിൽ റഹ്മാനി, പി.കെ.സലീം ഹാജി കടങ്ങോട്, ഉമ്മർ മാസ്റ്റർ മുള്ളൂർക്കര, ടി.എസ്.മമ്മി, വി.പി.ഷാഹിദ് കോയ തങ്ങൾ, ഇബ്റാഹീം ഫൈസി പഴുന്നാന, സിദ്ധീഖ് ബദരി,സത്താർ ദാരിമി, അബ്ദുൾ റഷീദ് ഹാജി കുന്നിക്കൽ, കെ.എം മുഹമ്മദ് ആറ്റൂർ സൈനുദ്ധീൻ നാട്ടിക സലീം പള്ളത്ത് കെ എസ് എം ബഷീർ ഹാജിആർ.എം. റാഫി തൈക്കാട്, സിറാജ് തെന്നൽ, ഹാരിസ് ചൊവ്വല്ലൂർപടി, ഷെരീഫ് ചിറക്കൽ, എന്നിവർ പക്കെടുത്തു.
എസ്.കെ.എം.എം.എ ജില്ലാ സെക്രട്ടറി ഷെഹീർ ദേശമംഗലം സ്വാഗതവും സംഘാടക സമിതി കോ ഓർഡിനേറ്റർ ഷാഹുൽഹമീദ് റഹ്മാനി നന്ദിയും പറഞ്ഞു.