Post Header (woking) vadesheri

തൃശൂരിൽ 445 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ശതമാനം

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയിൽ ശനിയാഴ്ച 445 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 389 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,940 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,46,070 ആണ്. 5,39,870 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.


ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യപ്രവര്‍ത്തകരായ 03 പേർക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)


6,671 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,267 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,194 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 210 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 37,57,982 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67% ആണ്.

ജില്ലയില്‍ ഇതുവരെ 41,88,272 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,49,628 പേര്‍ ഒരു ഡോസ് വാക്സിനും, 18,38,644 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.