Post Header (woking) vadesheri

മണത്തലയിൽ യുവാവിനെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: മണത്തല സിദ്ധിക്ക് പള്ളിക്കടുത്ത് യുവാവിനെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.മണത്തലസ്വദേശികളായ തട്ടിൽ ഹമീദ് മകൻ ദാനിഷ് എന്ന മുഹമ്മദ് ദാനിഷ്(19),പണ്ടാരി മുസ്തഫ മകൻ ഫൈസൽ(18),വാഴപ്പള്ളി അഷ്‌റഫ് മകൻഅജ്മൽ(18) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കേസിൽ ഒന്നാം പ്രതിയായ ദിനനാഥ് കൃഷ്ണ എന്ന കണ്ണൻ ഒളിവിലാണ്.ഇയാളെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

Ambiswami restaurant

Second Paragraph  Rugmini (working)

ഈ കഴിഞ്ഞ ഓഗസ്റ്റ് 31 -നാണ് വൈകിട്ട് 07.30 മണിയോടെ മടേക്കടവ് പുതുവീട്ടിൽ ചാലിൽ ഷംസുദ്ധീൻ മകൻ ഹിദായത്തി(21)നെ ദിനനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത്. .സംഭവത്തിന് ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയി.എന്നാൽ പ്രതികളുടെ മൊബൈൽ നമ്പർ കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൂന്ന്പേർ പൊലീസിന്റെ പിടിയിലായത്.

Third paragraph

ചാവക്കാട് എസ്ഐ എ.എം.യാസിർ,ഏഎസ്ഐ ശ്രീരാജ്,സിപിഒ മാരായ അനസ്,പ്രദീപ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.