Header 1 vadesheri (working)

ചാലിശ്ശേരിയിൽ വയോധിക ദമ്പതികളെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കുന്നംകുളം : ചാലിശ്ശേരി പെരുമണ്ണൂരിൽ വയോധിക ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടത്. വിറകു പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃത ദേഹങ്ങൾ.

Second Paragraph  Amabdi Hadicrafts (working)

ഇവർ രണ്ടുപേരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീടിന് തീപിടിച്ചതിന്റെ ലക്ഷണമില്ല. രാത്രി പ്രദേശത്ത് നല്ല മഴയും ഉണ്ടായിരുന്നു.പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പൊലീസും സ്ഥലത്തെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തങ്ങൾ ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. വിവാഹിതരായ മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്.

മക്കൾക്ക് സ്വത്തുക്കൾ ഭാഗിച്ച് നൽകുന്നതിന്റെ വിശദാശംങ്ങളും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഇരുവരേയും അലട്ടിയിരുന്നതായും പറയുന്നു. മക്കളോടൊപ്പം കഴിയാൻ ക്ഷണിച്ചിരുന്നുവെങ്കിലും വീട് മാറി താമസിക്കാൻ താല്പര്യമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.വീട്ടിൽ ഇരുവരും മാത്രമായതിന്റെ മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സൂചന. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.