Madhavam header
Above Pot

കെഎസ്‌ആര്‍ടിസി വർക്ക് ഷോപ്പുകൾ ടാറ്റയ്ക്കും , ലൈലാൻഡിനും കൈമാറും.

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്‌ആര്‍ടിസിയെ ഭാഗികമായി സ്വകാര്യവത്ക്കരിക്കാന്‍ നീക്കം. വര്‍ക്ക് ഷോപ്പുകള്‍ ടാറ്റയ്ക്കും അശോക് ലൈലാന്‍ഡിനും കൈമാറും. ഇതിന്റെ ഭാഗമായി ആവശ്യമില്ലാത്ത 79 ഓഫീസുകള്‍ അടച്ചുപൂട്ടും. ഇതോടെ 4000 മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. എന്നാല്‍ ഇത്തരത്തിലൊരു പുനര്‍വിന്യാസത്തിന് തയാറല്ലെ നിലപാടിലാണ് ജീവനക്കാരും യൂണിയനുകളും.

Astrologer

കെഎസ്‌ആര്‍ടിസിക്ക് സംസ്ഥാനത്ത് 93 ഓഫീസുകളാണ് നിലവിലുള്ളത്. ഇതില്‍ 79 ഓഫീസുകള്‍ക്കാണ് പൂട്ടുവീഴുന്നത്. ആകെ 2680 മിനിസ്റ്റീരിയല്‍ ജീവനക്കാരുണ്ട്. ഇവരില്‍ കുറച്ചുപേരെ നിലനിര്‍ത്താനാണ് തീരുമാനം. ബാക്കിയുള്ളവര്‍ക്ക് വിആര്‍എസ് നല്‍കും.

കോര്‍പ്പറേഷന്‍ പുതുതായി തുടങ്ങുന്ന 67 പെട്രോള്‍ പമ്ബുകളിലേയ്ക്ക് രണ്ടുപേരെ വീതമാകും പുനര്‍വിന്യസിക്കുക. മറ്റുചിലരെ ജീവനക്കാരുടെ അഭാവമുള്ള സ്ഥലങ്ങളിലേയ്ക്ക് മാറ്റും. ബാക്കിവരുന്നവര്‍ക്കാണ് വിആര്‍എസ് നല്‍കുക. അതിനോടൊപ്പം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കും വിആര്‍എസ് നല്‍കാന്‍ തീരുമാനമായി.

കെഎസ്‌ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് എഎംസി നല്‍കാനാണ് നീക്കം. ടാറ്റ, അശോക് ലൈലാന്‍ഡ് എന്നീ കമ്ബനികള്‍ക്കാണ് വര്‍ക്ക്‌ഷോപ്പുകള്‍ കൈമാറുക. കെഎസ്‌ആര്‍ടിസിക്ക് പുറമെ മറ്റു സ്വകാര്യ വാഹനങ്ങളും ഈ വര്‍ക്ക്‌ഷോപ്പുകളില്‍ അറ്റകുറ്റപ്പണി നടത്തും. എഎംസി നല്‍കുതോടെ കോര്‍പ്പറേഷനിലെ മെക്കാനിക്കല്‍ ജീവനക്കാരില്‍ വലിയൊരു ശതമാനം പേര്‍ക്കും ജോലിയില്ലാതെയാകും. കുറച്ചു പേരെ നിലനിര്‍ത്തും. പ്രധാനമായും മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് യൂണിറ്റിലുള്ളവരെയാകും നിലനിര്‍ത്തുക. ഏകദേശം 4000ത്തോളം മെക്കാനിക്ക് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതില്‍ ചില ഭാഗങ്ങള്‍ മാത്രമാണ് നടപ്പാക്കിയത്. ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചതും പ്രായോഗികമായി നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ് ഘട്ടംഘട്ടമായി പ്രാബല്യത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി അധിക ജീവനക്കാരെ മറ്റു ഡിപ്പോകളിലേയ്ക്ക് വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ജോലിചെയ്യുന് ഡിപ്പോയില്‍ നിന്ന് മാറാന്‍ മിക്ക ജീവനക്കാരും തയാറല്ല.

Vadasheri Footer