Header 1 vadesheri (working)

തൃശൂർ ഡി.സി.സി.പ്രസിഡണ്ട് ജോസ് വള്ളൂരിന് സ്വീകരണം നൽകി

Above Post Pazhidam (working)

തൃശൂർ : അദൃശ്യ സാന്നിദ്ധ്യമായി ലോകമാകെ സമരമുഖങ്ങളിൽ നിറയുന്ന മഹാത്മാ ഗാന്ധിയുടെ ആശ്രമമടക്കമുള്ള പൈതൃകങ്ങൾ കൈയടക്കി, കുത്തകകൾക്ക് അടിയറ വെയ്ക്കാനുള്ള ബി.ജെ.പി.ഗവണ്മെൻ്റിൻ്റെ നയങ്ങൾക്കെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നു് തൃശൂർ ഡി.സി.സി.പ്രസിഡണ്ട് ജോസ് വള്ളൂർ പ്രഖ്യാപിച്ചു.
കെ.പി.സിസി. ഗാന്ധി ദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി.ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.ലക്ഷ്യം പോലെ മാർഗ്ഗവും ഋജുവായതാണു് ഗാന്ധിദർശൻ സമിതിയെ മറ്റു സംഘടകളിൽ നിന്ന് വേറിട്ടു നിറുത്തന്നതെന്നും സമകാലിക സാമൂഹ്യ വിഷയങ്ങളിൽ സംഘടനയുടെ പ്രതികരണങ്ങൾ മാതൃകാപരമാണെന്നും കൊച്ചുമുഹമ്മദ് അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് വി.സി.കബീർ മാസ്റ്റർ ആമുഖപ്രഭാഷണം നിർവ്വഹിച്ചു.

Second Paragraph  Amabdi Hadicrafts (working)

ഇൻകാസ് യു.എ.ഇ.വൈസ് പ്രസിഡണ്ട് എൻ.പി.രാമചന്ദ്രന് നൽകിക്കൊണ്ട് മെമ്പർഷിപ്പ് വിതരണോദ്ഘാടനം കെ.കെ. കൊച്ചുമുഹമ്മദ് നിർവ്വഹിച്ചു.
ടി.വി.ചന്ദ്രമോഹൻ, ലീലാമ്മ തോമസ്, സുബൈദ മുഹമ്മദ്, മിഥുൻ മോഹൻ,
ബൈജു വടക്കുംപുറം, ഉമാശങ്കർ തൃത്താല, എൻ.പി.രാമചന്ദ്രൻ, ബാബു സോമൻ, ബബിൻ ടി ആൻ്റണി, ജോർജ് ജോസഫ് ചിറയിൽ തുടങ്ങിയവർ സംസാരിച്ചു. പി.കെ.ഹസൻ സ്വാഗതവും പി.എൻ.വാസുനന്ദിയും പറഞ്ഞു.