Post Header (woking) vadesheri

സ്വത്തിന്റെ പേരിലുള്ള കുടുംബ കലഹം ,മക്കളുടെ പരാതിയിൽ 80 കാരനെ മർദിച്ചു ജീവച്ഛവമാക്കി പോലീസ്

Above Post Pazhidam (working)

ചാവക്കാട് : മക്കൾ നോക്കുമെന്ന് കരുതി സ്വത്തെല്ലാം എഴുതി നൽകിയ വയോധികൻ പോലീസ് സേ്റ്റഷനിൽ ക്രൂരമർദനത്തിനിരയായി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വയോധികനെ പോലീസ് സേ്റ്റഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് മുറിയിലെ ലൈറ്റും ഫാനും ഓഫാക്കി മ്യഗങ്ങൾപോലും നാണിക്കുന്ന തരത്തിൽ ഭീതിതമായ മർദനത്തിനിരയാക്കുകയായിരുന്നു. മർദനത്തിൽ കേൾവിയും പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും ദേഹമാസകലവും പരിക്കേറ്റ് ചാവക്കാട് ആശുപത്രി റോഡ് കോഴികുളങ്ങര പുതുവീട്ടിൽ പി വി അഷറഫലി (80) ദിവസങ്ങളായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിൽസയിലാണ്.

Arya bhavan inner

Second Paragraph  Sarovaram(working)

സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി നടപടിക്ക് കാത്തിരിക്കുകയാണ് അഷറഫലി. അഞ്ചുപെൺമക്കളുള്ള അഷറഫലി തന്നെയും ഭാര്യയേയും വിവാഹം കഴിയാത്ത ഒരുമകളേയും നോക്കികൊള്ളാമെന്ന വ്യവസ്ഥയിൽ സ്വത്തുക്കൾ മറ്റൊരു മകളുടെ പേരിൽ എഴുതി കൊടുത്തതോടെയാണ് കുടുംബ കലഹം ആരംഭിക്കുന്നത്. ഇതിനിടയിൽ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യയും മകളും അഷറഫലിക്കെതിരെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇത് കള്ളകേസാണെന്നാണ് അഷറഫലി പറയുന്നത്. ഈ കേസിൽ കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഈ ഉത്തരവ് അഷറഫലി ലംഘിച്ചുവെന്ന പരാതിയിലാണ് പോലീസ് അഷറഫലിലെ സേ്റ്റഷനിൽ വിളിപ്പിച്ച് ഭേദ്യം ചെയ്ത്. അഷറഫലി വീടു വിട്ട് പോകണമെന്ന് പറഞ്ഞാണ് ഇൻസ്‌പെക്ടർ മർദിച്ചതെന്ന് അഷറഫലി പറഞ്ഞു. പോയില്ലെങ്കിൽ കൊന്നുകളയുമെന്നും അനാഥശവമാക്കി മാറ്റുമെന്നും പോലീസ് ഭീക്ഷണിപെടുത്തി. രാവിലെ 10 ന് സേ്റ്റഷനിലെത്തിയ അഷറഫലിയെ വൈകീട്ട് ആറിന് വീഡിയോ കോൺഫറൻസ് വഴി മജിസ്‌റ്റ്രേിന്റെ മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. പോലീസ് മർദിച്ച കാര്യങ്ങൾ അഷറഫലി മജിസ്ട്രറ്റ് മുമ്പാകെ മൊഴി നൽിയിരുന്നു.

തുടർന്ന് ജയിൽ അധിക്യതർ ജില്ലാ അഷറഫലിയെ ത്യശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജാമ്യം കിട്ടിയാണ് അഷറഫലി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിച്ചത്. പോലീസ് സേ്റ്റഷനിലേക്ക് പോയ സ്‌ക്കൂട്ടറും കയ്യിലുണ്ടായിരുന്ന ഫോണും പോലീസ് തിരിച്ചു തന്നിട്ടില്ലെന്നും അഷറഫലി പറഞ്ഞു. ഇവ വാങ്ങിക്കാൻ ഒരു സുഹ്യത്തിനെ അഷറഫലി പോലീസ് സേ്റ്റഷനിലേക്ക് പറഞ്ഞയച്ചെങ്കിലും കൊടുത്തയച്ചില്ലെന്നും അഷറഫലി പറഞ്ഞു. കുറച്ചു മുമ്പ് പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന അഷറഫലി പ്രായാധിക്യത്തെതുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു