Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 3,226 പേര്‍ക്ക് കൂടി കോവിഡ്, ടി.പി.ആർ 21.68%

തൃശ്ശൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച 3,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,833 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,764 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,44,385 ആണ്. 4,18,758 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.68% ആണ്.

Astrologer
  ജില്ലയില്‍ വെള്ളിയാഴ്ച  സമ്പര്‍ക്കം വഴി 3,199 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 234 പുരുഷന്‍മാരും 254 സ്ത്രീകളും 10 വയസ്സിനു താഴെ 115 ആണ്‍കുട്ടികളും 93 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 230
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 613
സര്‍ക്കാര്‍ ആശുപത്രികളില്‍ – 345
സ്വകാര്യ ആശുപത്രികളില്‍ – 529
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1128

കൂടാതെ 17,693 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,298 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 295 പേര്‍ ആശുപത്രിയിലും 3,003 പേര്‍ വീടുകളിലുമാണ്.

14,878 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,439 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 8,086 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 353 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,37,668 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


952 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,22,610 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 52 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.


വടക്കേക്കാട്, പുത്തന്‍ചിറ, കാട്ടൂര്‍, പറപ്പൂക്കര, കണ്ടാണശ്ശേരി, പാവറട്ടി, എലഞ്ഞിപ്ര, നാലുകെട്ട്, കുഴൂര്‍, മാമ്പ്ര എന്നിവിടങ്ങളില്‍ നാളെ (11) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,774 41,944
മുന്നണി പോരാളികള്‍ 40,123 27,434
18-44 വയസ്സിന് ഇടയിലുളളവര്‍ 7,50,874 94,621
45 വയസ്സിന് മുകളിലുളളവര്‍ 11,42,790 5,77,330
ആകെ 19,83,561 7,41,329

Vadasheri Footer