തിരുവെങ്കിടം പാനയോഗം പുരസ്കാര സമർപ്പണം

Above Post Pazhidam (working)

ഗുരുവായൂര്‍ : തിരുവെങ്കിടം പാനയോഗം വര്ഷം തോറും നല്‍കി വരുന്ന പുരസ്കാര സമർപ്പണം ആഗസ്റ്റ് 9 ന് രുഗ്മണി റീജന്‍സിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Poonthanam


.15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ക്ക് നല്‍കും. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന ചങ്കത്ത് ബാലന്‍ നായര്‍ സ്മാരക പുരസ്‌കാരം ഗുരുവായൂര്‍ ജ്യോതിദാസിനാണ്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന എടമന മുരളീധരന്‍ സ്മാരക പുരസ്‌കാരത്തിന് കലാമണ്ഡലം ഉണ്ണികൃഷ്ണനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Vasudev Inn
Rugmani 700-200

5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന കല്ലൂര്‍ ശങ്കരന്‍ സ്മാരക പുരസ്‌കാരം പെങ്ങാമുക്ക് രഘുവിനാണ്. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അകമ്പടി രാധാകൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം എം.കെ. നാരായണന് നല്‍കും. പാനയോഗത്തിന്റെ രജതജൂബിലി പ്രമാണിച്ച് തട്ടകത്തെ 25 വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കുമെന്നും പാനയോഗം ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂര്‍ ജയപ്രകാശ്, മുരളി അകമ്പടി, ഷണ്‍മുഖന്‍ തെച്ചിയില്‍, ഉണ്ണികൃഷ്ണന്‍ എടമന, ശശി വാറനാട്ട്, ബാലന്‍ വാറനാട്ട്, ദേവീദാസന്‍ എടമന, രാജു കോക്കൂര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)