ഗുരുവായൂരിലെ കൂറ്റൻ പൂക്കളത്തിൽ ഭക്ത ഹനുമാൻ
ഗുരുവായൂർ : ഉത്രാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ കൂറ്റൻ പൂക്കളത്തിൽ ഭക്ത ഹനുമാനെ അണിയിച്ചൊരുക്കി . ക്ഷേത്ര നടയിൽ ഒരുക്കിയ ഏറ്റവും വലിയ പൂക്കളത്തിന് 25 അടി നീളമുണ്ട് .65 കിലോ പൂക്കൾ ഉപയോഗിച്ചാണ് തിരു വെങ്കിടം സ്വദേശി അജി വഴിപാടായി ഭക്ത ഹനുമാനെ പൂക്കളത്തിൽ തീർത്തത് . 45 വർഷം മുൻപ് അജിയുടെ പിതാവ് കിഴക്കേ നടയിൽ പൂക്കച്ചവടം നടത്തിയിരുന്ന തമ്പു എന്ന വീരഭദ്രൻ ആണ് ഉത്രാട ദിനത്തിലെ പൂക്കളം ഇടുന്നത് തുടങ്ങി വെച്ചത് .തമ്പുവിന് ശേഷം മകൻ അജി ഏറ്റെടുക്കുകയായിരുന്നു . ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരൻ സുമേഷ് ആണ് ഭക്ത ഹനുമാനെ വരച്ചത് സഹായികളായി , രതീഷ് ,ഹരി ,രഞ്ജിത് , നിധിൻ തുടങ്ങിയ നിരവധി സുഹൃത്തുക്കൾ അണി ചേർന്നാണ് മനോഹര മായ. പൂക്കളം ഒരുക്കിയത്.