Header 1 = sarovaram
Above Pot

ഗുരുവായൂരിൽ കാഴ്ചകുല സമർപ്പണത്തിന് വൻ ഭക്തജനത്തിരക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകുല സമര്‍പ്പണത്തിന് വൻ ഭക്ത ജന തിരക്ക് .. രാവിലെ ശീവേലിക്ക് ശേഷം . കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച് നിറഞ്ഞു കത്തുന്ന നിലവിളക്കും, വിഘ്‌നേശ്വരന് നാളികേരവും സമര്‍പ്പിച്ചു . തുടര്‍ന്ന് മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി തിയ്യൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചകുല സമര്‍പ്പിച്ചു . തുടര്‍ന്ന് ശാന്തിയേറ്റ കീഴ്ശാന്തിമാരായ വേങ്ങേരി കൃഷ്ണകുമാര്‍ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കുലകള്‍ സമര്‍പ്പിച്ചു.

Astrologer

അതിന് ശേഷം ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗങ്ങൾ , അഡ്മിനിസ്ട്രേറ്റർ ,എ ഡി ജി പി , പി വിജയൻ ,ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ കാഴ്ചകുല സമർപ്പണം നടത്തി പിന്നീട് ഭക്തർ മത്സരിച്ചാണ് കാഴ്ച കുലകൾ ഭഗവാന് സമർപ്പിച്ചത് . ആയിരത്തോളം കുലകൾ ആണ് സമർപ്പണം നടത്തിയത്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെ പേടിച്ച് ലോക് ഡൗൺ ആയിരുന്നതിനാൽ കാഴ്ചകുല സമർപ്പണം ചടങ്ങ് മാത്രമായി നടത്തുകയായിരുന്നു


.

പണ്ട് ദേവസ്വംഭൂമി പാട്ടത്തിനെടുത്തവരായിരുന്നു കാഴ്ച്ചകുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ”പാട്ടകുലകള്‍” എന്ന പേരിലായിരുന്നു, അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലക്കുള്ള കാഴ്ച്ചകുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചകുല സമര്‍പ്പണമായി മാറുകയായിരുന്നു. ലഭിച്ച പഴകുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ബാക്കി വന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലംചെയ്തു .. ക്ഷേത്ര ത്തിൽ ഇന്ന് നിരവധി വിവാഹങ്ങളും നടന്നു . വിവാഹ സംഘത്തിന്റെ തിരക്ക് കാരണം ഉച്ച വരെ ക്ഷേത്ര നട ജന നിബിഡമായിരുന്നു

Vadasheri Footer