Above Pot

ഗുരുവായൂർ ദേവസ്വത്തിലെ 27.5 ലക്ഷം രൂപയുടെ തട്ടിപ്പ്, സമഗ്ര അന്വേഷണം വേണം : ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ

ഗുരുവായൂർ :ദേവസ്വത്തിന്റെ സ്വർണ്ണലോക്കറ്റ് വില്പനനടത്തി ലഭിച്ച രൂപ പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിക്ഷേപിച്ച 27.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ഭരണപരിഷ്കാരങ്ങൾ ദേവസ്വം നടപ്പാക്കണ മെന്നും ,ജീവനക്കാ ർക്ക് ആവശ്യമായപരിശീലനം നൽകണം യോഗം ആവശ്യപ്പെട്ടു
സർവീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബത്തിന് നൽകിവരുന്ന ആശ്രിത നിയമനങ്ങളുടെ കാര്യത്തിൽ ഭരണസമിതി കൈക്കൊള്ളുന്ന നിഷേധാൽമക സമീപനത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
പാഞ്ചജന്യംഹാളിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡണ്ട് സി.പി.ശ്രീധരൻ അദ്ധ്യക്ഷതവഹിച്ചു സെക്രട്ടറി ഇ.കെ.നാരായണൻഉണ്ണി .കെ.സതീഷ്കുമാർ,കെ.വി.വൈശാഖ്,സി.മനോജ്,എം.സി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

First Paragraph  728-90