Madhavam header
Above Pot

ഗുരുവായൂരപ്പന്റെ 26.5 ലക്ഷം തട്ടിയ സംഭവം ,അഡ്മിനിസ്ട്രേറ്റർക്കെതിരെ ഭരണ സമിതി .

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണം-വെള്ളി ലോക്കറ്റുകള്‍ വിറ്റ വകയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു
ഒതുക്കി തീർക്കാൻ ശ്രമിച്ച ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരിയ്‌ക്കെതിരെ ദേവസ്വം ഭരണസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം .ലോക്കറ്റ് വിറ്റ വകയിൽ 26,50,000 രൂപ ദേവസ്വത്തിന് നഷ്ടപ്പെട്ടിട്ടും ഭരണസമിതിയെ അറിയിയ്ക്കാതെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ മൂടി വെച്ചതിനെതിരെ ഭരണ സമിതി അംഗങ്ങൾ യോഗത്തിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ആഞ്ഞടിച്ചു .

Astrologer

മലയാളം ഡെയിലി .ഇൻ ആണ് വാർത്ത ആദ്യമായി പുറത്ത് കൊണ്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജകുമാരി 9.6.2021-ല്‍ ബാങ്കിനോട് ഔദ്യോഗികമായി വിശദീകരണം എഴുതി ചോദിച്ചിരുന്നുവത്രെ.. എന്നാൽ കഴിഞ്ഞ ദിവസം സംഭവം അന്വേഷിച്ച മാധ്യമ പ്രവർത്തകരോട് , തന്റെ ശ്രദ്ധയിൽ വിഷയം പെട്ടിട്ടില്ല എന്ന് പറഞ്ഞു ഇവർ ഒഴിഞ്ഞു മാറുകയായിരുന്നു .

ദേവസ്വത്തിന് ഈ ഇനത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട വിവരം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും, ബോധപൂര്‍വ്വം ഭരണസമിതിയെ അറിയിയ്ക്കാതെ മറച്ചുപിടിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഭരണസമിതി യോഗത്തില്‍ അംഗങ്ങള്‍ ആക്ഷേപമുയര്‍ത്തി. അഡ്മിനിസ്ട്രേറ്റർക്ക് പുറമെ അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരോടും ഭരണസമിതി വിശദീകരണം ചോദിച്ചിട്ടുണ്ട് ഈ മാസം 23നകം ബന്ധപ്പെട്ടവർ ഭരണ സമിതിക്ക് വിശദീകരണം നൽകണം

കൃഷ്ണനുണ്ണി കമ്മീഷന്റെ നിർദേശപ്രകാരം ദൈന്യം ദിന കണക്കുകൾ കുറ്റ മറ്റ രീതിയിൽ നടത്തണമെന്ന് ജസ്റ്റിസ് പരിപൂർണൻ ഉത്തരവ് നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ അകൗണ്ട് ജനറൽ ആഫീസിൽ നിന്ന് മൂന്നു സ്റ്റാഫിനെ ഡെപ്യുട്ടേഷനിൽ എടുത്തു . പർച്ചേസും വരവുകളും ഓഡിറ്റ് ചെയ്യലാണ് ഇവർ ചെയ്യേണ്ടത് . ദേവസ്വത്തിൽ ഇ ടെണ്ടർ വന്നതിനു ശേഷം പ്രസാദ കഞ്ഞി വിതരണത്തിലെ തിരക്ക് നിയന്ത്രിക്കാനും ജീവനക്കാരുടെ കുറ്റ കൃത്യങ്ങൾ അന്വേഷിക്കാനുമാണ് ദേവസ്വം ഇവരെ ഉപയോഗിക്കുന്നത് .ബാങ്കിലെ നിക്ഷേപങ്ങളുടെ കണക്ക് നോക്കാനോ വരവ് ചെലവ് നോക്കാനോ ഇവർ ശ്രമിക്കുന്നുമില്ല എന്നാണ് ആക്ഷേപം

ഇതിനിടയിൽ മുൻ കാലങ്ങളിലും ഇതേ പോലെ തട്ടിപ്പ് നടന്നിട്ടുണ്ടാകും എന്നാണ് ചില ജീവനക്കാർ സംശയം പ്രകടിപ്പിക്കുന്നത് പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനുമായി വളരെ അടുപ്പമുള്ള ആളുകൾ കണക്ക് ഒത്തു നോക്കൽ വിഭാഗത്തിൽ നേരത്തെ ജോലി ചെയ്തിരുന്നു . ഇപ്പോഴത്തെ തട്ടിപ്പ് കാണുമ്പോൾ നേരത്തെയും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് ഇവർ സംശയിക്കുന്നത് . അതേസമയം ഗുരുവായൂരപ്പന്റെ ലക്ഷകണക്കിന് രൂപ തട്ടിയെടുത്തവരെ സംരക്ഷിക്കാനും ഒതുക്കി തീർക്കാനും ശ്രമിച്ച അഡ്മിനിസ്ട്രേറ്ററെ പുറത്താക്കണമെന്ന് ഗുരുവായൂരപ്പ ഭക്തർ ആവശ്യപ്പെട്ടു . ഭഗവാന്റെ സ്വത്തു വകകൾ സംരക്ഷിക്കാൻ വേണ്ടി എത്തിയ ഈ ഉദ്യോഗസ്ഥ തട്ടിപ്പ് കാർക്ക് കൂട്ട് നിൽക്കുകയാണ് എന്നാണ് ഭക്തർ ആരോപിക്കുന്നത്

Vadasheri Footer