Madhavam header
Above Pot

ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നു.

ഗുരുവായൂർ : വിട വാങ്ങിയ ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പൂർണ കായ പ്രതിമ സ്ഥാപിക്കാൻ ഗുരുവായൂർ ഭരണ സമിതി യോഗം തീരുമാനിച്ചു .ദേവസ്വം ഗസ്റ്റ് ഹൗ സിന്റെ പുറത്ത് കിഴക്ക് ഭാഗത്തെ വാട്ടർ ടാങ്കിന്റെ സമീപമാണ് പ്രതിമ സ്ഥാപിക്കുന്നത് ഡിസംബർ 31 നകം നിർമാണം പൂർത്തിയാക്കാനാണ് യോഗം തീരുമാനിച്ചത്യോഗത്തിൽ ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങൾ ആയ ഇ പി ആർ വിശാല ,അഡ്വ കെ വി മോഹന കൃഷ്ണൻ , കെ അജിത് കെ വി ഷാജി , എ വി പ്രശാന്ത് അഡ്മിനിസ്ട്രേറ്റർ ടി ബ്രിജകുമാരി തുടങ്ങിയവർ പങ്കെടുത്തു

Astrologer

2020 ഫെബ്രുവരി 26 ന് ഉച്ചക്ക് രണ്ടേകാലോടെ ആണ് ലക്ഷകണക്കിന് വരുന്ന ആന പ്രേമികളെ തീരാ ദുഃഖത്തിലാഴ്ത്തി പത്മനാഭൻ വിട വാങ്ങിയത്. 80 വയസ്സ് പ്രായമുണ്ടായിരുന്നു പത്മനാഭന്ആനച്ചന്തത്തിന്റെ സ്ഥിരം അഴകളവുകളിൽ കേരളത്തിലെ ആദ്യപത്തിൽ പോലും ഇടം പിടിക്കാൻ 298 സെന്റിമീറ്റർ മാത്രം ഉയരമുണ്ടായിരുന്ന പത്മനാഭൻ എന്ന കൊമ്പന് പറ്റിയെന്നു വരില്ല. എന്നാൽ, ഗുരുവായൂരപ്പന്റെ പ്രതിരൂപമെന്നതായിരുന്നു പത്മനാഭനെ ആനകളിലെ ‘ദൈവ’മാക്കി മാറ്റിയത്. ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്ന കാര്യത്തിൽ എന്നും വലിയ ഡിമാൻഡ് ആയിരുന്നു സർവഥാ ശാന്തസ്വരൂപനായിരുന്ന ഗുരുവായൂർ പത്മനാഭന്. ഉത്സവത്തിന് എഴുന്നെള്ളിച്ചു കൊണ്ടുവന്ന കൂട്ടത്തിൽ ഇനി ഏത് വമ്പൻ ഉണ്ടെങ്കിലും തേവരുടെയും ദേവിയുടേയുമൊക്കെ തിടമ്പേറ്റുന്നത് നമ്മുടെ പത്മനാഭൻ തന്നെയായിരിക്കും. അതാണ് പതിവ്. തന്നെക്കാൾ ഇരുപതു സെന്റീമീറ്റർ എങ്കിലും ഉയരക്കൂടുതലുണ്ടായിരുന്ന കണ്ടമ്പുള്ളി ബാലനാരായണനെയും നിത്യപ്രതാപിയായിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയുമൊക്കെ കൂട്ടാനയാക്കി നിർത്തിയിട്ടുള്ള പദ്മനാഭൻ ആറു പതിറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിച്ചിട്ടുണ്ട്.

ഒരു ദിവസത്തെ എഴുന്നെള്ളിപ്പിന് ഏറ്റവും കൂടിയ പ്രതിഫലം ലേലത്തിലൂടെ നേടിയ കൊമ്പൻ എന്ന റെക്കോർഡിനും ഉടമയായിരുന്നു ഈ ഗജവീരൻ. 2004 ലെ നെന്മാറ വല്ലങ്ങി വേലയ്ക്ക് ദേശക്കാർ ഗുരുവായൂർ പദ്മനാഭന്റെ സാന്നിധ്യമുറപ്പിച്ചത് 2,22,222 രൂപ എന്ന റെക്കോർഡ് തുകയ്ക്കാണ്. ആ കാലത്ത് ചുരുങ്ങിയത് നാലു ആനകളെയെങ്കിലും ബുക്ക്‌ ചെയ്യാവുന്ന തുകയാണത് എന്നോർക്കണം. തൃശൂർ പൂരമുൾപ്പെടെയുള്ള പകിട്ടേറിയ എല്ലാ എഴുന്നള്ളത്തുകൾക്കും പദ്മനാഭൻ കൊണ്ടുവരാൻ അതാതിടങ്ങളിലെ പൂരക്കമ്മിറ്റികൾ മത്സരിച്ചിരുന്നു. ഗുരുവായൂർ ഏകാദശിയോടനുബന്ദിച്ചു ദശമി നാളിൽ നടക്കുന്ന ‘ഗുരുവായൂർ കേശവൻ അനുസ്മരണത്തിന്’ കേശവന്റെ പ്രതിമയിൽ എല്ലാക്കൊല്ലവും മാല ചാർത്തിയിരുന്നത് ഗുരുവായൂർ പദ്മനാഭനായിരുന്നു. ഗജരത്നം, ഗജ ചക്രവർത്തി തുടങ്ങി ഗുരുവായൂർ പത്മനാഭനെ തേടിയെത്തിയിട്ടില്ലാത്ത പുരസ്‌കാരങ്ങൾ കുറവായിരുന്നു.

.
കേരളത്തിൽ ഇന്നുള്ള പല ഗജവീരന്മാരും ബീഹാർ, അസം, ആൻഡമാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണെങ്കിൽ, അവരിൽ നിന്നൊക്കെ വ്യത്യസ്തനായി നമ്മുടെ നിലമ്പൂർ കാട്ടിനുള്ളിൽ പിറന്നുവീണ തനി ‘നാടൻ’ കൊമ്പനാണ് പത്മനാഭൻ.1954 നവംബർ 18 -ന് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് ഉടമ എരാണ്ടത്തു പുത്തൻ വീട്ടിൽ അച്യുതൻ നായരാണ് ഗുരുവായൂരിൽ പത്മനാഭനെ നടയിരുത്തിയത്. തന്റെ പതിനാലാം വയസ്സിൽ ഗുരുവായൂരെത്തിയ പത്മനാഭൻ പിന്നെ അവിടെനിന്ന് എങ്ങും പോയില്ല. ഗുരുവായൂരപ്പന്റെ പ്രിയഭാജനമായിരുന്ന പത്മനാഭന്‍ ഓര്‍മയാവുമ്പോള്‍ വിശ്വാസികൾക്കും പത്മനാഭനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അവന്റെ ആരാധകർക്കും അതുണ്ടാക്കുന്ന ശൂന്യത ഒരിക്കലും നികത്താവുന്ന ഒന്നല്ല.

Vadasheri Footer