ലക്ഷങ്ങളുടെ തട്ടിപ്പ് , ഗുരുവായൂർ ദേവസ്വത്തിലെ കണക്ക് പുനഃ പരിശോധന വിഭാഗത്തെ പിരിച്ചു വിടണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ ലോക്കറ്റ് വിൽപന നടത്തിയ വകയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിലെ കണക്ക് പുനഃ പരിശോധന വിഭാഗത്തെ പിരിച്ചു വിടണം എന്ന ആവശ്യം ശക്തമാകുന്നു . ഗുരുവായൂർ ദേവസ്വത്തിന്റെ ഒരു രൂപ പോലും കണക്കിൽവ്യത്യാസം ഉണ്ടാകാതിരിക്കാൻ .കൃഷ്ണനുണ്ണി കമ്മീഷ്ണന്റെ നിർദ്ദേശ പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏജീസ് ഓഫീസിൽ നിന്നും ഡെപ്യുട്ടേഷനിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറെ കണക്ക് പുനഃ പരിശോധന വിഭാഗത്തിൽ നിയമിച്ചിട്ടുള്ളത്.
ഇദ്ദേഹത്തെ സഹായിക്കാനായി ദേവസ്വം രണ്ടു ക്ലർക്കുമാരെയും നിയമിച്ചിട്ടുണ്ട് .ഇവർക്കൊന്നും തന്നെ തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ആക്ഷേപം വളരെ ഗൗരവതരമാണ് . ബാങ്കുകളും ദേവസ്വവും തമ്മിലുള്ള ക്രയ വിക്രയങ്ങളുടെ സ്റ്റേറ്റ് മെന്റ് എല്ലാ ആഴ്ചകളിലും അതാത് ബാങ്കുകൾ ദേവസ്വത്തിന് നല്കണമെന്നാണ് വ്യവസ്ഥ ഉള്ളതെങ്കിലും മാസത്തിൽ ഒരു തവണ എല്ലാ ബാങ്കുകളും ദേവസ്വത്തിന് സ്റ്റേറ്റ് മെന്റ് നൽകുന്നണ്ട് ഇത് കൃത്യമായി പരിശോധിക്കുകയാണെങ്കിൽ തട്ടിപ്പ് അതാത് മാസം തന്നെ കണ്ടെത്താമായിരുന്നു . ബാങ്കിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ തട്ടിപ്പ് പുറത്ത് വന്നത് തന്നെ .
നേരത്തെ ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥൻ ചെക്കിൽ തിരിമറി നടത്തി ലക്ഷ കണക്കിൽ രൂപയാണ് ദേവസ്വത്തിൽ നിന്നും തട്ടിയെടുത്തത് .ഒരു കരാറുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് തട്ടിപ്പ് കണ്ടെത്തിയത് . കരാറുകാരൻ പരാതി നൽകിയിരുന്നില്ല എങ്കിൽ ആ തട്ടിപ്പ് കോടികൾ കവിയുമായിരുന്നു . അത് കണ്ടെത്താനും ഈ കണക്ക് പുനഃ പരിധോധന വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല . ഇത് പോലെ അനവധി ലക്ഷ ങ്ങളോ കോടികൾ തന്നയോ ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ചോർന്നിട്ടുണ്ടാകുമെന്നാണ് ഭക്തർ ഭയപ്പെടുന്നത് . അത്ര മാത്രം കുത്തഴിഞ്ഞ രീതിയിലാണ് ഓഫീസ് പ്രവർത്തനം എന്നാണ് പുറത്ത് വരുന്ന വിവരം .
ഇത്തരം ഒരു സംവിധാനത്തെ വൻ തുക ചിലവഴിച്ച് ദേവസ്വം ഇനിയും പേറേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദ്യവും ഉയരുന്നുണ്ട് .അതെ സമയം പണം നഷ്ടപ്പെട്ടവിവരം പോലും സമ്മതിക്കാൻ അഡ്‌മിനിറ്റ്രേറ്റർ തയ്യാറാകുന്നില്ല എന്നത് ഏറെ ദുരൂഹത ഉയർത്തു ന്നുണ്ട് . .എന്നാൽ ദേവസ്വത്തിനും വീഴ്ച പറ്റി എന്ന് അംഗീകരിക്കാൻ ചെയര്മാന് തയ്യാറാകുകയും ചെയ്തു .