Header Saravan Bhavan

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൂടി കോവിഡ്,മരണം 624

Above article- 1

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41,000 പേര്‍ രോഗമുക്തി നേടി. അതേസമയം 624 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ 4,29,946 സജീവകേസുകളാണുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,01,04,720 ആയി. 4,11,408 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതുവരെ 3,09,46,074 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 38,76,97,935 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ 37,14,441 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വാക്‌സിന്‍ സ്വീകരിച്ചത്. 

Vadasheri Footer