തൃശൂരിൽ 1175 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.08%

Above Post Pazhidam (working)

തൃശ്ശൂർ: ജില്ലയിൽ വെളളിയാഴ്ച്ച 1175 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1154 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,297 ആണ്. തൃശ്ശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,76,077 ആണ്. 2,65,136 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.08% ആണ്.

Poonthanam
  ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 1,165 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, 03 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 85 പുരുഷൻമാരും 89 സ്ത്രീകളും പത്ത് വയസ്സിനു താഴെ 67 ആൺകുട്ടികളും 47 പെൺകുട്ടികളുമുണ്ട്.

Vasudev Inn

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 143
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 629
  3. സർക്കാർ ആശുപത്രികളിൽ – 259
  4. സ്വകാര്യ ആശുപത്രികളിൽ – 348
  5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ – 629
First Paragraph Jitesh panikar (working)

കൂടാതെ 6,114 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
1,305 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 232 പേർ ആശുപത്രിയിലും 1,073 പേർ വീടുകളിലുമാണ്.

Rugmani 700-200

11,656 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6,949 പേർക്ക് ആന്റിജൻ പരിശോധനയും, 4,529 പേർക്ക് ആർടി-പിസിആർ പരിശോധനയും, 178 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 20,57,525 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
.

പാവറട്ടി, വരവൂർ, ഇരിഞ്ഞാലക്കുട, തളിക്കുളം, കടങ്ങോട്, മാടവന, പുത്തൂർ എന്നിവിടങ്ങളിൽ നാളെ (03) മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കോവിഡ്-19 ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവർത്തകർ 47,268 40,487
  2. മുന്നണി പോരാളികൾ 38,276 26,084
  3. 18-44 വയസ്സിന് ഇടയിലുളളവർ 1,30,609 3,724
  4. 45 വയസ്സിന് മുകളിലുളളവർ 7,02,225 2,07,227
    ആകെ 9,18,378 2,77,522