Madhavam header
Above Pot

കെ ജി സുരേഷ് ഗുരുവായൂർ എ സി പി ആയി ചുമതലയേറ്റു .

ഗുരുവായൂർ : ഗുരുവായൂർ അസിസ്റ്റന്റ് പോലിസ് കമ്മീഷണർ ആയി കെ ജി സുരേഷ് ചുമതലയേറ്റു .നിലവിൽ ഉണ്ടായിരുന്ന എ സി പി .ടി .പി ശ്രീജിത്തി നെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി നിയമിച്ചിരുന്നു .നേരത്തെ ടെംപിൾ സ്റ്റേഷനിൽ എസ് എച്ച് ഒ ആയിരുന്നു . തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശ പകരം സ്ഥലം മാറ്റിയ പ്രേമാനന്ദ കൃഷ്ണനെ ഗുരുവായൂർ ടെംപ്ൾ സ്റ്റേഷൻ എസ് എച് ഒ ആയി നിയമിച്ചു , പാവറട്ടി സ്റ്റേഷനിലെ എം കെ രമേശിനെയും തിരികെ നിയമിച്ചു .കണ്ടാണശ്ശേരി സ്റ്റേഷൻ എസ എച് ഒ ആയി പി കെ മനോജ് കുമാറിനെയും ചാവക്കാട് സ്റ്റേഷനിലെ കെ പി ജയ പ്രസാദിന് പകരം കെ എസ് ശെൽവ രാജിനെയും നിയമിച്ചു

Vadasheri Footer