
മയക്ക്മരുന്ന് മാഫിയയെ തുരത്തുന്നത് വരെ ഓപ്പറേഷൻ തൂഫാൻ തുടരും : രമേശ് ചെന്നിത്തല.

ചാവക്കാട് : കേരളത്തിന്റെ മണ്ണിൽ നിന്ന് മയക്ക് മരുന്ന് മാഫിയയെ തുരത്തുന്നത് വരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം നിർവഹി ച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യയുടെ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുന്ന ആർ എസ് എസ് , ബി ജെ പി സംഘങ്ങളെ നേരിടാൻ കഴിയുന്ന ഏകനേതാവ് രാഹുൽ ഗാന്ധിയാണെന്നും ഏക പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു കോണ്ഗ്രസ് ജില്ലാ നേതാക്കളായ ഒ എ അബ്ദു റഹിമാൻ കുട്ടി എം വി ഹൈദരലി ഉമ്മർ മുക്കണ്ടത്ത് എ എം അലാവുദ്ധീൻ ഗോപ പ്രതാപൻ കെ ഡി വീരമണി ഫൈസൽ ചാലിൽ തുടങ്ങിയവർ സംസാരിച്ചു . മണ്ഡലം പ്രസിഡന്റ് ഷുക്കൂർ ,സ്വാഗതവും , ആർ വി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു
മറ്റു നേതാക്കളായ ഫസലുൽ അലി , അരവിന്ദൻ പല്ല ത്ത് , സുബൈദ പാലക്കൽ സി വി സുരേന്ദ്രൻ , കെ കെ ഷിബു ,ആർ പി ബഷീർ , ബ്ളോക് പഞ്ചായത്ത് അംഗം മേരി,തുടങ്ങി നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു .

