Post Header (woking) vadesheri

ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ .

Above Post Pazhidam (working)

കുന്നംകുളം: ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ . കറുകപുത്തൂര്‍ പള്ളിപ്പടി പുള്ളി ഹൗസില്‍ സെയ്ത് ഹസ്സന്‍ തങ്ങള്‍(34) ആണ് അറസ്റ്റിലായത്.
ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവക്ക് ഇയാൾ മന്ത്രവാദവും മരുന്നും നൽകമായിരുന്നു. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റക്ക് ഒരു മുറിയിൽ വെച്ച് ചികിത്സിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇയാളെക്കുറിച്ച് മുമ്പും പരാതികളുണ്ടായിരുന്നെങ്കിലും ആരും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല.

Ambiswami restaurant

കഴിഞ്ഞ ദിവസം കുടുംബ പ്രശ്നം തീർക്കാനായി 3-ാം തവണ തന്നെ കാണാനെത്തിയ ചാലിശ്ശേരി സ്വദേശിയായ യുവതിയെ മുറിയിൽ കയറ്റി ലൈംഗിക ആവശ്യത്തിനായി സമീപിക്കുകയായിരുന്നു. പരിഭ്രമിച്ച് വാതിൽ തുറന്ന് പുറത്തേക്കോടിയ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെ വീട്ടിലേക്ക് പോന്നു.

പിന്നീട് വിഷയത്തെക്കുറിച്ച് കേട്ടറിഞ്ഞ പൊലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് കേസെടുക്കുകയായിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെമ്പർ എന്നെഴുതിയ ബോർഡ് വെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്.ഈ വാഹനവും പൊലീസ് പിടിച്ചെടുത്തു .ബോർഡ് അഴിപ്പിച്ചു.10 വർഷം മുമ്പ് ചങ്ങരംകുളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു

Second Paragraph  Rugmini (working)