Madhavam header
Above Pot

രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് മരിച്ചത്. 15 വർഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റ് 10 മിനിറ്റോളം ഹർഷാദ് കിടന്നിട്ടും ആരും കണ്ടില്ല.

Astrologer

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകളെ പരിചരിക്കുന്നതിലും കൂട് വൃത്തിയാക്കുന്നതിലും ഏറ്റവും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരനായിരുന്ന ഹർഷാദ്. എല്ലാ ദിവസത്തെയും പോലെ ഇന്നുച്ചക്ക് കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. 9-12 വരെയായിരുന്നു ശുചീകരണത്തിനുള്ള സമയം. മറ്റ് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാൻ പോയപ്പോഴും ഹർഷാദ് എത്താതിനെ തുടന്നാണ് അന്വേഷിച്ചത്.ഇതിനിടയിൽ പാമ്പു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ശബ്ദവും കേട്ടു.ഉടനെ സഹപ്രവർത്തകർ എത്തി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൈയിൽ ഏറ്റ മുറിവും ഹർഷാദ് ജീവനക്കാരെ കാണിച്ചു.

പാമ്പുകടിയേറ്റാൻ നൽകാൻ ആന്‍റിവെനം മൃഗശാലയിലുണ്ട്. പക്ഷെ സംഭവം നടക്കുമ്പോള്‍ മൃഗശാല ഡോക്ടറുണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. വിശ്രമ സമയമായതിനാൽ ഡോക്ടർ പുറത്തുപോയതാണെന്നും ഹർഷാദിന്‍റെ അവസ്ഥ തീ‍ർത്തും മോശമായ സാഹചര്യത്തിലാണ് ആന്‍റിവെനം നൽകാതെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മൃഗശാല സൂപ്രണ്ട് പറഞ്ഞു. ഹർഷാദിൻ്റെ പോസ്റ്റുമോർട്ടം നാളെ നടക്കും. സർക്കസ് കുടുംബാംഗത്തിലെ അംഗമായ ഹർഷാദിനിന് ചെറുപ്പം മുതലേ മൃഗങ്ങളുമായി ഇണങ്ങി ശീലമുണ്ട്.അങ്ങനെയാണ് മൃഗശാലയിൽ എത്തുന്നത്.

താൽക്കാലിക ജീവനക്കാരനായി പത്ത് വർഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രയാസത്തിലായിരുന്ന ഹർഷാദ് ജോലി സ്ഥിരപ്പെടുത്താൻ മൂർഖന്‍റെ കൂട്ടിൽ കയറി സമരം ചെയ്തിരുന്നു. പിന്നീടാണ് മൃഗശാലയിൽ സ്ഥിരം ജീവനക്കാരനായത്. 2004ൽ കാണ്ടമൃഗത്തിൻ്റെ കുത്തേറ്റും ഒരു ജീവനക്കാരൻ മരിച്ചിരുന്നു

Vadasheri Footer