Above Pot

കോൺവന്‍റ് ഹോസ്​റ്റലിൽ തുടരാൻ സിസ്​റ്റർ ലൂസി കളപ്പുരക്ക് ​ അവകാശമില്ല :ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ച സാഹചര്യത്തിൽ കോൺവൻറിനോടു ചേർന്നുള്ള ഹോസ്​റ്റൽ​ ഒഴിയുന്നത്​ സംബന്ധിച്ച്​ ഹൈക്കോടതി സിസ്​റ്റർ ലൂസി കളപ്പുരയുടെ വിശദീകരണം തേടി. വത്തിക്കാ​ൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഹോസ്​റ്റലിൽ തുടരാൻ സിസ്​റ്റർ ലൂസിക്ക്​ അവകാശമില്ലെന്ന്​ വാക്കാൽ നിരീക്ഷിച്ച ജസ്​റ്റിസ്​ രാജ വിജയരാഘവൻ​ ചൊവ്വാഴ്​ചക്കകം വിശദീകരണം ​നൽകാനാണ്​ നിർദേശം നൽകിയിരിക്കുന്നത്​. ഹോസ്​റ്റലിൽ നിന്ന് ഒഴിയാൻ സമയം അനുവദിക്കാമെന്നും വ്യക്തമാക്കി.

First Paragraph  728-90

Second Paragraph (saravana bhavan

പൊലീസ് സംരക്ഷണം തേടി ലൂസി കളപ്പുര നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. എഫ്.സി കോൺവന്‍റിന്​ പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.എന്നാൽ, തീരുമാനം പുനഃപരിശോധിക്കാൻ വത്തിക്കാന്​ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു സിസ്​റ്റർ ലൂസിയുടെ വാദം. ഇതും വത്തിക്കാൻ നിരസിച്ചതായി കോൺവന്‍റ്​ മദർ സുപ്പീരിയർ കോടതിയെ അറിയിച്ചു. ഹരജി വീണ്ടും ഈ മാസം ആറിന്​ പരിഗണിക്കാൻ മാറ്റി