Above Pot

പണം വെച്ച് ചീട്ടു കളി, ഏഴു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : പണം വെച്ച് ചീട്ടു കളിച്ചിരുന്ന ഏഴു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നാലാംകല്ലിൽ ആളൊഴിഞ്ഞ പറമ്പിൽ ഒളിസങ്കേതം ഒരുക്കി ചീട്ടു കളി നടത്തിയിരുന്ന സംഘമാണ്പിടിയിലായത്. ചാവക്കാട്, വടക്കേകാട്, അകലാട്, കുന്നംകുളം എന്നീ ഭാഗങ്ങളിലുള്ള ആളുകളാണ് ചീട്ടുകളി സംഘത്തിൽ ഉണ്ടായിരുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

കുന്നംകുളം കുറുക്കൻപാറ പന്തയിൽ വീട്ടിൽ ചന്ദ്രൻ മകൻ സലീഷ് 32 , എടക്കഴിയൂർ പഞ്ചവടി കണ്ണനുർ വീട്ടിൽ ഇബ്രാഹിം മകൻ ആരിഫ് 44 വയസ്സ്, വെളിയംക്കോട് കുട്ടിഹസ്സെന്റകത്തു വീട്ടിൽ ഹുസൈൻ മകൻ നിസ്സാം 25 , പുന്നയൂർ നന്ദിയേടത്തിൽ വീട്ടിൽഅബു മകൻ മുഹമ്മദുണ്ണി 48 , പുന്നയൂർ കൊടികുഞ്ഞി വീട്ടിൽ അയമു മകൻ ഹമീദ് 58 , പുന്നയൂർ മൂത്തേടത് വീട്ടിൽ മുഹമ്മദ്‌ മകൻ ഉമ്മർ 49 , ഒരുമനയൂർ കറുപ്പംവീട്ടിൽ മുഹമ്മദ്‌ മകൻ ഷൗക്കത്ത് 52 എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും അമ്പതിനായിരത്തിലേറെ രൂപയും കണ്ടെടുത്തു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ പി ജയപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ് ഐ നൗഷാദ് സി കെ, സി പി ഒ മാരായ ശരത്ത്, ഷിനു, വിനീത് എന്നിവർ വളരെ രഹസ്യമായും തന്ത്രപരവുമായി നടത്തിയ നീക്കത്തിനോടുവിലാണ് പ്രതികൾ അറസ്റ്റിലായത്. പോലീസിനെ കണ്ടു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ഓടോച്ചിട്ടാണ് പിടിച്ചത്.