കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ വിയോഗത്തിൽ അനുശോചിച്ചു.
ഗുരുവായൂർ: കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിൻ്റെ ആകസ്മികവിയോഗത്തിൽ കേരളത്തിലെ വൈദികസമൂഹം അനുശോചിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും പ്രമുഖവ്യക്തികൾ അക്കിത്തിരിപ്പാടിൻ്റെ ദീപ്തസ്മരണകൾ പങ്കുവച്ചു. കേരളത്തിൻ്റെ മഹത്തായ യാഗസംസ്കാരത്തെ ഹൃദയത്തിലാവാഹിച്ച മഹാത്മാവ് ആയിരുന്നു രാമൻ അക്കിത്തിരിപ്പാട് എന്ന് അനുശോചനസദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ബദരീനാഥ് റാവൽജി ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി പറഞ്ഞു.
ലാളിത്യവും വിനയവും സഹാനുഭൂതിയുമായിരുന്നു സമാനതകളില്ലാത്ത ഈ ജ്യോതിഷപണ്ഡിതൻ്റെ മുഖമുദ്ര എന്നും ശാസ്ത്രത്തോടും സ്വധർമ്മാനുഷ്ഠാനത്തോടും ഉള്ള ശ്രദ്ധയും ഭക്തിയും ഏവർക്കും മാതൃകയാണ് എന്നും യോഗം അനുസ്മരിച്ചു.
ശ്രീരാഘവപുരം സഭായോഗം പ്രസിഡൻറ് പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജ്യോതിഷി പദ്മനാഭശർമ്മ, ശബരിമല മുൻ മേൽശാന്തി അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരി, വേദജ്ഞരായ ആമല്ലൂർ നാരായണൻ നമ്പൂതിരി, നെഡ്ഡം ഭവത്രാതൻ നമ്പൂതിരി, നാരായണമംഗലം രവീന്ദ്രൻ നമ്പൂതിരിപ്പാട്, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, ഗിരിധരശർമ്മ, നടുവം കൃഷ്ണൻ ഭട്ടതിരി, ഡോ. കല്ലംവള്ളി ജയനാരായണൻ നമ്പൂതിരി, ജ്യോതിഷി ഡോ. ഹെബ്ബാർ വിഷ്ണു നമ്പൂതിരി,
കീഴേടം രാമൻ നമ്പൂതിരി,
മണ്ണൂർ ഗോപകുമാർ നമ്പൂതിരി, കൊച്ചൂർ കേശവൻ നമ്പൂതിരി, ഡോ. മാങ്കുളം സുനന്ദൻ നമ്പൂതിരി, മരങ്ങാട് കൃഷ്ണൻ നമ്പൂതിരി, കല്ലൂർമഠം ഹരികുമാർ ഭട്ടതിരി, തെക്കില്ലം വിഷ്ണുനമ്പൂതിരി, പാച്ചമംഗലം പ്രസാദ് നമ്പൂതിരി എന്നിവർ അക്കിത്തിരിപ്പാടുമായുള്ള ബന്ധം അനുസ്മരിച്ച് സംസാരിച്ചു.
ശ്രീശങ്കര ട്രസ്റ്റിനു വേണ്ടി അഡ്വ. എം വി എസ് നമ്പൂതിരിയും കേരള ദേവസ്വം ഊരാളസഭക്കു വേണ്ടി രാമദാസ് വാഴുന്നവരും ആചാര്യസഭക്കു വേണ്ടി പേർക്കുണ്ടി വാദ്ധ്യാൻ ഹരി നമ്പൂതിരിയും പ്രണാമം അർപ്പിച്ചു.
സഭായോഗം ഉപാദ്ധ്യക്ഷൻ ജനാള പെരിയമന ഈശ്വരവാദ്ധ്യാൻ സ്വാഗതവും വേദവിദ്യാപ്രതിഷ്ഠാനം ഡയരക്ടർ ഡോ. എഗ്ഡ നീലമന ഈശ്വരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.