Header Aryabhvavan

മയക്കുമരുന്നുമായി ഗുരുവായൂരില്‍ യുവാവ് അറസ്റ്റില്‍

Above article- 1

ഗുരുവായൂര്‍: മയക്കുമരുന്നും കഞ്ചാവുമായി ഗുരുവായൂരില്‍ യുവാവ് അറസ്റ്റിലായി. .ഗുരുവായൂര്‍ പുത്തമ്പല്ലി താണിയില്‍ സജിനെ(31)യാണ് എ.സി.പി: ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ടാണശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് മെറ്റാ ആഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്.വാഹനത്തില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.കൂടാതെ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന വാറ്റുചാരായവും പോലീസ് പിടിച്ചു.

Astrologer

ഗള്‍ഫിലായിരുന്ന സജിന്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.അമ്മയും അനിയനുമടങ്ങുന്നതാണ് കുടുംബം.മയക്കുമരുന്ന് കഴിച്ചും മദ്യപിച്ചും വീട്ടില്‍ നിത്യവും പ്രശ്‌നമുണ്ടാക്കുന്നത് പതിവാണത്രേ. കഴിഞ്ഞ ദിവസം അമ്മയെ മര്‍ദ്ദിച്ച്തിന് പോലീസിൽ പരാതി നൽകിയിരുന്നു.ഇതേ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.സി.ഐ.മോഹന്‍ദാസും എസ്.ഐ.ഹരികൃഷ്ണനും സജിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലായിരുന്നു മയക്കുമരുന്ന്,കഞ്ചാവ്,വാറ്റ് ചാരായം എന്നിവ കണ്ടെത്തിയത്.

ഇയാള്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ ഏജന്റാണെന്ന് പോലീസ് പറഞ്ഞു.ക്രിമിനില്‍ കേസില്‍ അകപ്പെട്ടപ്പോള്‍ ഗള്‍ഫില്‍ നിന്നും രക്ഷപ്പെട്ടു വന്നതാണെന്നും പറയുന്നു.ഇയാളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

Vadasheri Footer