Header Aryabhvavan

ഗുരുവായൂർ മെട്രോ ലിങ്ക്സ് ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

Above article- 1

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മേഖലയിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാർക്കായി 200 ഭക്ഷ്യ കിറ്റുകളും മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗുരുവായൂർ മുനി.ചെയർമാൻ എം . കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് മുഖ്യാതിഥിയായിരുന്നു.

Astrologer

വാർഡുകളിലേക്കുള്ള ഓക്സി മീറ്ററുകളും ഓക്സിജൻ ബൂസ്റ്ററുകളുടേയും വിതരണോത്ഘാടനും നടന്നു. മുപ്പത്തിയെട്ടാം വാർഡിലേക്കുള്ള സാമഗ്രികൾ നിഷി പുഷ്പരാജ് ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി രാജേഷ് ജാക്ക്, കെ കെ സേതുമാധവൻ ,ടി ഡി വാസുദേവൻ, കെ ബി ധനീഷ്, പി . മുരളീധരൻ , സി ഗിരീഷ്. , ഒ .രതീഷ് എന്നിവർ നേതൃത്വം നൽകി

Vadasheri Footer