Madhavam header
Above Pot

ചെയര്‍മാനെ നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം

ഗുരുവായൂര്‍: ചെയര്‍മാനെയും ഭരണ സമിതിയെയും നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കയ്യാളുന്നതായി ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപം . ജീവനക്കാരുടെ സ്ഥാനകയറ്റത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുഖം തിരിയ്ക്കുന്ന നിലപാടാണ് സ്വീകരിയ്ക്കുന്നതെന്നതിനാല്‍, ഇടതു യൂണിയനില്‍പ്പെട്ട ജീവനക്കാരും നീരസത്തിലാണ്. ജീവനക്കാരുടെ കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നതിനാല്‍ ഇടതുയൂണിയനും ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ തിരിഞ്ഞിരിയ്ക്കയാണ്.

Astrologer

ഈ അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയ ശേഷം, അര്‍ഹരായവര്‍ക്ക് സ്ഥാനകയറ്റം നല്‍കാത്തതിലും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഒരുവര്‍ഷത്തോളമായി ദേവസ്വത്തില്‍ മൂന്ന് ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ തസ്തികയായിരുന്നു, ഒഴിഞ്ഞുകിടന്നിരുന്നത്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഇടപ്പെല്‍ മൂലമാണ് ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം ലഭിയ്ക്കാത്തതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെകഴിഞ്ഞ ദിവസം രണ്ട് ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉള്‍പ്പടെ 16-ജീവനക്കാരാണ് ദേവസ്വത്തില്‍ നിന്നും വിരമിച്ചത്. ഇതോടെ ദേവസ്വത്തില്‍ ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തിക അഞ്ചായി ഉയര്‍ന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റശേഷം, ദേവസ്വത്തില്‍ അര്‍ഹരായവര്‍ക്ക് സ്ഥാനകയറ്റം ലഭിയ്ക്കുന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മൂന്ന് ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഒഴിവുണ്ടായിട്ടും യോഗ്യതയുള്ളവരെ തല്‍സ്ഥാനത്ത് അവരോധിയ്ക്കാനുള്ള പ്രധാന തടസ്സം നില്‍ക്കുന്നത് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണെന്ന് ജീവനക്കാരുടെ സംഘടന ആരോപണമുന്നയിയ്ക്കുന്നു. ദേവസ്വം ഭരണസമിതിയില്‍ ഭരണത്തിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തിയതില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പങ്ക് ചെറുതല്ലെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളില്‍ ബഹുഭൂരിഭാഗം അംഗങ്ങളും പരോക്ഷമായും, പ്രത്യക്ഷമായും ഇതിനോടകം ആരോപണം ഉന്നയിച്ചിരുന്നു.

വിഷുകണി ദര്‍ശനവുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍പോലും അഡ്മിനിസ്‌ട്രേറ്റര്‍ മടിച്ചില്ല. ഒടുവില്‍ അംഗങ്ങളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി പിന്‍വലിക്കാൻ നിർബന്ധിതയായി. ഭരണസമിതി അംഗങ്ങളോട് ആലോചിയ്ക്കാതെ തീരുമാനങ്ങളെടുത്ത് ഭരണം കയ്യാളുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കിയായിരുന്നു, അംഗങ്ങള്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിയ്ക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ബ്ബന്ധിതയായത്. കഴിഞ്ഞ കുറച്ചുകാലമായി ഭരണസമിതി ചേരാറില്ലെങ്കിലും, ചെയര്‍മാന്‍ പോലുമറിയാതെ തീരുമാനങ്ങളുമെടുത്ത് അഡ്മിനിസ്‌ട്രേറ്റര്‍ തന്നിഷ്ടം കാണിയ്ക്കുന്നുവെന്ന് ഭരണസമിതി അംഗങ്ങള്‍ക്കിടയിലും ആരോപണമുണ്ട്

Vadasheri Footer