Post Header (woking) vadesheri

ലക്ഷദ്വീപിലെ കരി നിയമം, കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ: കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കരി നിയമം പിൻ വലിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ആദായ നികുതി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

Ambiswami restaurant


കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടന്ന സമരത്തിന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും. നഗരസഭാ കൗൺസിലറുമായ. സി എസ് സൂരജ് അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ . കെ.പി ഉദയൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ബാബുരാജ് ഗുരുവായൂർ, നവനീത് കണ്ണൻ, രതീഷ് ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Second Paragraph  Rugmini (working)