Post Header (woking) vadesheri

ചാവക്കാട് അകലാട് വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു

Above Post Pazhidam (working)

ചാവക്കാട്: വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു. പുന്നയൂർ അകലാട് എം ഐ സി ബീച്ച് കാക്കനകത്ത് ഷെമീർ (35)ആണ് മരിച്ചത്. കൂട്ടുകാരൻ വടക്കെപുറത്ത് സുലൈമാനെ ചാവക്കാട് രാജ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റി.പെരുന്നാൾ ദിവസം കുട്ടുകാരുമായി കടപ്പുറത്തു വെച്ചായിരുന്നു ഇവർ മദ്യപിച്ചത്. ശനിയാഴ്ച്ചയാണ് രണ്ട് പേർക്കും ഛർദിയും തലകറക്കവും വയറുവേദനയും ഉണ്ടായത്. ഉടനെ ഷെമീറിനെ ഹയാത്ത് ആശുപത്രിയിലും സുലൈമാനെ രാജ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തിയിരുന്ന ഷെമീർ ഞായറാഴ്ച്ച പകലാണ് മരണത്തിന് കീഴടങ്ങിയത്

Ambiswami restaurant

Second Paragraph  Rugmini (working)