728-90

എംപീസ് കോവിഡ് കെയർ ഗുരുവായൂരിൽ തുടക്കമായി

Star

ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി, നടപ്പിലാക്കിയ എംപീസ് കോവിഡ് കെയറിൻ്റെ
പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ പ്രദേശത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് വീടുകളിൽ ക്വ റന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം താമസസ്ഥലത്ത് എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് വഴി എത്തിച്ചു നൽകും,കൂടാതെ കോവിഡ് വന്ന് നെഗറ്റീവ് ആയ വീടുകളിൽ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കും,


അടിയന്തിരമായി വേണ്ടതായ പൾസ് ഓക്സിമീറ്റർ വീടുകളിൽ എത്തിച്ചു നൽകുക, അടിയന്തിര ഘട്ടങ്ങളിൽ രോഗികൾക്ക് വാഹന സൗകര്യംതുടങ്ങിയ പ്രവർത്തനങ്ങളാണ് എംപീസ് കോവിഡ് ബ്രിഗേഡ്സ് പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്.
അണുവിമുക്തമാക്കാൻ ഉള്ള ഫോഗ് മെഷീനും, അതിലേക്ക് വേണ്ട സാനിറ്റയ്സറും, പൾസും,ഓക്സിജൻ ലെവലും ചെക്ക് ചെയ്യാൻ ഉള്ള പൾസ് ഓക്സി മീറ്ററും ടി എൻ പ്രതാപൻ എം പി ഗുരുവായൂർ മണ്ഡലം കോഡിനേറ്ററും,കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമായ ഒ.കെ.ആർ.മണികണ്ഠനു കൈമാറി ഉൽഘാടനം നിർവഹിച്ചു.

നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ, കൗൺസിലർ കെ.പി.എ.റഷീദ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.കെ.ഷൈമൽ, ബാബുരാജ് ഗുരുവായൂർ, നൗഷാദ് അഹമ്മു, വിനു എടക്കാട്ട്, സി.എ.നൗഷാദ് എന്നിവർ ചടങ്ങിൽ
സന്നിഹിതരായിരുന്നു.