Post Header (woking) vadesheri

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കണം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരുമനയൂർ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിബാൻ നിഷാദ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തുനൽകി. പരിമിതമായ എണ്ണം മാത്രം വാക്സിൻ പ്രതിദിനം നൽകുന്നതിനാൽ ഇനിയും വാക്സിൻ എടുക്കാത്ത വയോധികർ അടക്കമുള്ള ബാക്കിയുള്ള ആളുകൾ വളരെ ആശങ്കയിലാണ്.

Second Paragraph  Rugmini (working)

ഈ സാഹചര്യത്തിൽ ഹോമിയോ പ്രതിരോധമാർഗങ്ങൾ പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടിയുണ്ടാകണം. ഹോമിയോ ഡിസ്പെൻസറിക്ക് ആവശ്യമായ കെട്ടിടം പഞ്ചായത്ത് സജ്ജീകരിച്ചിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ വിവിധ അധികാരികൾക്ക് അയച്ചിട്ടും ഇതുവരേയും ഡിസ്പെൻസറി അനുവദിച്ചിട്ടില്ല. ആയതിനാൽ കോവിഡ് പശ്ചാത്തലത്തിൽ വിഷയത്തിൻ്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡണ്ട് കത്തിൽ ആവശ്യപ്പെട്ടു.

Third paragraph