Header 1

ലോക നഴ്സസ് ദിനം : താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

Above Pot

ചാവക്കാട് : ലോക നഴ്സസ് ദിനാചാരണത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നിയുക്ത എം എൽ എ എൻ കെ അക്ബർചാവക്കാട് താലൂക്ക് ആശുപത്രി നഴ്സിംങ്ങ് സൂപ്രണ്ട്

എസ്. ലാലി യെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. സമാനതകളില്ലാത്ത സേവനമാണ് കോവിഡ് മഹാമാരി ക്കെതിരെ ആരോഗ്യപ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നിയുക്ത എം.എൽ.എ എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി കെ ശ്രീജ ഹെൽത്ത് ഇൻസ്പെക്ടർ സി വി അജയകുമാർ,ഹെഡ് നഴ്സുമാരായ

റിഗാറ്റ ഡേവിസ്, എൻ ശ്രീലേഖ ലൗസീ വർഗീസ്, കെ.പി ജോസഫിന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ എൻ പാപ്പ, അശ്വതി എന്നിവർ സംസാരിച്ചു. തുടർന്ന് മധുരപലഹാര വിതരണവും നടന്നു സമാനതകളില്ലാത്ത സേവനം ആണ് കോവിഡ് മഹാ മാരി ക്കെതിരെ ആരോഗ്യപ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എംഎൽഎ എൻ കെ അക്ബർ അഭിപ്രായപ്പെട്ടു