Above Pot

ഗുരുവായൂരിൽ അഞ്ചിൽ ഒന്ന് പോസ്റ്റൽ വോട്ടും അസാധു

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിൽ അഞ്ചിൽ ഒന്ന് പോസ്റ്റൽ വോട്ടും അസാധുവായി.പോൾ ചെയ്തതിൽ അഞ്ഞൂറിലധികം പോസ്റ്റൽ വോട്ടുകൾ ആണ് അസാധു വായത്. 2548 പോസ്റ്റൽ വോട്ടുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത് . ഇതിൽ അഞ്ചിലെന്നും അസാധുവായി . ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയും അശ്രദ്ധയുമാണ് ഇത്രയധികം വോട്ടുകൾ അസാധുവാകാൻ കാരണം .

ക്രമ നമ്പർ തെറ്റി എഴുതുകയും , സ്ഥലം മാറി ക്രമനമ്പർ എഴുതുകയും ചെയ്തതാണ് അസാധുവാകാൻ കാരണം . പെരിന്തൽ മണ്ണ പോലെ നിസാര വോട്ടുകൾക്കാണ് സ്ഥാനാർഥി വിജയിക്കുന്നതെങ്കിൽ ഇത്രയും അസാധു വോട്ടുകൾ പ്രശ്നമായേനേ . ഇവിടെ 18268 വോട്ടുകൾ ഭൂരിപക്ഷം ഉള്ളത് കൊണ്ട് ഉദ്യോഗസ്ഥ അനാസ്ഥ ആരും കാര്യമായി എടുത്തില്ല .

2548 പോസ്റ്റൽ വോട്ടുകൾക്ക് പുറമെ ഇ വി എമ്മിൽ 1,44,729 വോട്ടുകൾ ആണ് പോൾ ചെയ്തിരുന്നത് .എൻ കെ അക്ബർ 76,052 , അഡ്വ : കെ എൻ എ ഖാദർ 57,918 , ദിലീപ് 6,222 , അഷറഫ് വടക്കൂട്ട് 2870 ,കുമാർ 288 ,ആന്റണി 382 ,നോട്ട 977 എന്നിങ്ങനെയാണ് ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ . പോസ്റ്റൽ വോട്ടുകളിൽ എൻ കെ അക്ബറിന് 1020, കെ എൻ എ ഖാദറിന് 886 ,ദിലീപ് നായർക്ക് 72 , അഷറഫ് വടുക്കൂട്ടിനു 19 ,കുമാറിന്‌ 13 , ആന്റണിക്കും , നോട്ടയ്ക്കും 10 വീതവുമാണ് ലഭിച്ചത്