Post Header (woking) vadesheri

നടന്‍ ആദിത്യന്‍ ജയനെതിരെ പോലീസ് കേസെടുത്തു

Above Post Pazhidam (working)

Ambiswami restaurant

കൊല്ലം: നടന്‍ ആദിത്യന്‍ ജയനെതിരെ പോലീസ് കേസെടുത്തു .സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ നടി അമ്പിളി ദേവി ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവർ കൂട്ടിച്ചേർത്തു

Second Paragraph  Rugmini (working)


ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് അമ്പിളി ദേവി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനമാണ് അനുഭവിച്ചത്. നിയമത്തിന്റെ വഴിയേ പോകാനാണ് തീരുമാനമെന്ന് അവർ കൂട്ടിച്ചേർത്തു

Third paragraph


എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്ക് നിയമത്തില്‍ വിശ്വസാമുണ്ടെന്നും നിയമപരമായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും നടി വ്യക്തമാക്കി. അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് തൃശൂരിലെ ആശുപത്രി അ ധികൃതര്‍ അറിയിച്ചു

വിവാഹത്തിന് ശേഷം ഞാന്‍ പലരുമായി ബന്ധത്തിലാണെന്നാണ് ആദിത്യന്റെ ആരോപണം. അത് തെളിയിക്കണം. അതിനായി ഞാന്‍ ഏത് അന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെ സുഹൃത്തായ ഗ്രീഷ്ണയുടെ ഫോണും കോളുകളും പരിശോധിക്കണമെന്നും അമ്പിളി വ്യക്തമാക്കി.


സ്ത്രീത്വത്തെ അപമാനിച്ചതിന് ആദിത്യന്‍ വ്യക്തമായ മറുപടി തന്നേ മതിയാകൂ. വിവാബ ബന്ധത്തിന്റെ കാര്യത്തില്‍ മുന്നോട്ടെങ്ങനയെന്ന് തീരുമാനമെടുത്തില്ല. തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും നടി പറയുന്നു. തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞാല്‍ ആര്‍ക്കും വിശ്വാസം വരുന്നില്ലെന്നും അവർ പറഞ്ഞു.


ആദിത്യനുമായുള്ള ബന്ധം അബദ്ധമായെന്ന് തോന്നുന്നുണ്ട്. ആദ്യ വിവാഹത്തെ പറ്റിയും ലിവിംഗ് ടുഗെതറിനെ പറ്റി മാത്രമേ അറിവുള്ളായിരുന്നു. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അഭിനയിച്ച്‌ മികച്ച ഒരു നടനനാണ് ആദിത്യനെന്നും അമ്പിളി വ്യക്തമാക്കി.
തന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ പോലും ആദിത്യന്‍ അഭിനയിച്ചു. അതുകൊണ്ടാണ് ആദിത്യനുമായി വിവാഹ ബന്ധത്തില്‍ എത്തിയത്. നിയമപരമായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു