ചാവക്കാട് പോലീസിന്റെ ഫുഡ് ബാങ്കിലേക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണം “നമ്മൾ ചാവക്കാട്ടുകാര്‍ സൗഹൃദക്കൂട്ടിന്‍റെ” വക .
ചാവക്കാട്: പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ഒരുക്കിയ വിശപ്പു രഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്‍റെ കൈത്താങ്ങ്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഫുഡ് ബാങ്ക് പദ്ധതിയിലേക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എല്ലാ ദിനവും ഭക്ഷണപൊതികള്‍ നമ്മൾ ചാവക്കാട്ടുകാർ നൽകുന്നതിന്റെ ഔപചാരികമായ ഉദ്‌ഘാടനം നഗര സഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സർക്കിൾ ഇൻസ്‌പെക്ടർ കെ പി ജയപ്രകാശിന് കൂപ്പണുകൾ കൈമാറിക്കൊണ്ട് നിർവഹിച്ചു.
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ ക്കൂട്ട് ഗ്ലോബൽ കൺവീനർ ഡോക്ടർ റെൻഷി രഞ്ജിത്ത്,യു എ ഇ പ്രസിഡന്റ് മുബാറക് ഇമ്പാറക്, ഖത്തർ ട്രഷറർ കെ കെ മധു സൂദനൻ . . ജാഫർ ഉമ്മർ,ചാവക്കാട് കമ്മറ്റി ഭാരവാഹികളായ ഹക്കീം ഇമ്പാറക് , റസാഖ് അറക്ക ൽ,
സി എം ജെനീഷ് ., മൊയ്‌ദീൻഷാ. എന്നിവർ ചടങ്ങിൽ സംസാരിച്ചു . കെ എസ് ബാബുരാജ് സ്വാഗതവും ഉണ്ണി നന്ദിയും പറഞ്ഞു .