Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപി ച്ച് രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത്.

ഗുരുവായൂർ: തങ്ങൾക്കതിരെ പോലീസിൽ പരാതി കൊടുത്ത ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത് കോവിഡ്പ്രോട്ടോക്കോൾ ലംഘിച്ച് വിഷുക്കണി ദർശനത്തിന് നാലമ്പലത്തിൽ പ്രവേശിച്ചു എന്ന് ആരോപിച്ച് ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ കെ അജിത് കെ വി ഷാജി എന്നിവർക്കെതിരെ അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു . ഇതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റർക്കെതിരെ ഗുരുതര ആരോപണം ആണ് ഭരണ സമിതി അംഗങ്ങൾ ഉന്നയിക്കുന്നത്.

Astrologer

സർക്കാർ നിയോഗിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണസമിതി അംഗ ങ്ങൾക്കെതിരെ പോലീസ് കേസ് കൊടുത്തത് അഡ്മിനിസ്ട്രേറ്റർക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചുകൊണ്ടാണ് . കമ്മിറ്റി അറിയാതെ പല കാര്യങ്ങളും ചെയ്യുന്ന അഡ്മിനിസ്ട്രേ റ്റർ കോവിഡ് ചട്ടം ലംഘിച്ച് ഡിസംബർ 13 ന് ഏകാദശിക്ക് 85 വയസ്സുള്ള സ്വന്തം അമ്മയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു . ക്ഷേത്രത്തിൽ വി.ഐ.പി. ദർശനം അനുവദിച്ചതിന്റെ മറവിൽ അഡ്മിനിസ്ട്രേറ്റർ സ്ഥിരമായി നാലമ്പലത്തിനകത്തേക്ക് ബന്ധുക്കളെയും മറ്റുള്ളവരേയും കയറ്റുന്നത് പതിവാണ് . ദേവസ്വം ആക്ട് – 4 , 14 , 15 , 17 എന്നിവയുടെ ലംഘന മാണ് അഡ്മിനിസ്ട്രേറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്

ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നതിനും കൂടി വെള്ളം നൽകുന്നതിനും , ചെരുപ്പ് , ബാഗ് , മൊബൈൽ എന്നിവ വയ്ക്കുന്നതിന് വ്യത്യസ്ത ക്യൂ നിൽക്കുന്നതിന് പകരം ബോക്സ് കൗണ്ടറുകൾ പണിയുന്നതിനും തീരുമാനിച്ചിട്ടുണ്ട് . നാളിതുവരെ ഇത് നടപ്പിലാക്കിയിട്ടില്ല . കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നട ക്കുന്ന ചടങ്ങുകൾ ഭക്തജനങ്ങൾക്ക് നേരിട്ട് കാണുന്നതിന് വെബ്ാനൽ ആരംഭിക്കുന്ന തിനും മൾട്ടിസൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ , വേദിക് യൂണിവേഴ്സിറ്റി എന്നിവ തുട ങ്ങുന്നതിനും , ഗുരുവായൂരപ്പന്റെ ആവശ്യത്തിന് പാൽ , തൈര് , നെയ്യ് എന്നിവ ലഭ്യമാക്കുന്ന തിന് ഡയറി ഫാം യൂണിറ്റ് ആരംഭിക്കുന്നതിനും കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട് . എന്തു കൊണ്ട് അഡ്മിനിസ്ട്രേറ്റർ ഇവ നടപ്പിലാക്കിയിട്ടില്ല .

മാനേജിംഗ് കമ്മിറ്റി എടുത്ത 400 ലധികം തീരുമാനങ്ങൾ പെന്റിംഗിലുണ്ട് . ആയിരത്തോളം അജണ്ടകളാണ് റകടിഫിക്കേഷന് പെന്റിംഗ് ഉള്ളത് . അഞ്ഞൂറോളം അജണ്ടകൾ കമ്മിറ്റിക്ക് മുന്നിൽ വച്ചിട്ടില്ല , ജീവനക്കാരുടെ പ്രമോ ഷൻപോലും അഡ്മിനിസ്ട്രേറ്ററുടെ ഇഷ്ടക്കാർക്ക് മാത്രം നൽകികൊണ്ട് അനിശ്ചിതാ വസ്ഥയിലാക്കിയിരിക്കുകയാണ് . അഡ്മിനിസ്ട്രേറ്ററും ലോ ഓഫീസറും വി.ആർ.എസ് എടുത്ത ഒരു ജീവനക്കാരിയും അടങ്ങുന്ന ഒരു കോക്കസാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് ഭരണസമിതി അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു . അഡ്മിനിസ്ട്രേറ്ററുടെ കഴിവുകേടും അറിവില്ലായ്മയും ഏകോപനമില്ലായ്മയും കാരണം ദേവസ്വം ഭരണം സ്തംഭനാവസ്ഥയിൽ ആണ് .

അഡ്മിനിസ്ട്രേറ്റർ ഭരണസമിതിയംഗങ്ങളെ അമ്പലത്തിനകത്ത് പ്രവേശിപ്പിക്കാൻ അനുവദിപ്പിക്കാതെയും അഡ്മിനിസ്ട്രേറ്റർക്ക് അകത്ത് പ്രവേശിക്കുവാ നുള്ള തീരുമാനം ആരാണ് എഴുതി ഉണ്ടാക്കിയത് . ആയതുകൊണ്ട് അവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അംഗങ്ങൾ പറഞ്ഞു . ഭരണഘടനപ്രകാരം സർക്കാർ നിയമിച്ച് സത്യപ്രതിജ്ഞ ചെയ്തു അംഗങ്ങളുടെ മേൽ ഭരണസമിതി നിയോഗിച്ച ദേവസ്വം സെക്രട്ടറി പോലീസിൽ കേസ് കൊടുക്കുന്നതിന് മുമ്പ് ഭരണസമിതിയുടെയോ , സർക്കാരിന്റെയോ രേഖാമൂലമുള്ള അനുമതി വാങ്ങിച്ചിട്ടില്ലാത്തതി നാൽ അച്ചടക്കലംഘനം നടത്തിയ അഡ്മിനിസ്ട്രേറ്റർക്കെതിരെ ശിക്ഷാ നടപടികൾ സ്വീക രിക്കുവാൻ സർക്കാരിനോട് ഇവർ ആവശ്യപ്പെട്ടു

Vadasheri Footer