സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.കെ.കനകവല്ലി ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

ചാവക്കാട്:സാക്ഷരതാ-തുല്യതാ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ നിസ്തുല സേവനത്തിനു ശേഷം പടിയിറങ്ങുന്ന ,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.കെ.കനകവല്ലി ക്ക്
സഹപ്രവർത്തകർ യാത്രയയപ്പ് നൽകി .ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രേരക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസരിയ മുഷ്താക്കലിഉദ്ഘാടനം ചെയ്തു.

സഹപ്രവർത്തകർ കനകമോതിരവും,ഉപഹാരങ്ങളും സമ്മാനിച്ചു.നോഡൽ പ്രേരക് എൻ.കെ.ഗീത യോഗത്തിൽ അദ്ധ്യക്ഷയായി.ഹൗസിങ്ങ് ഓഫീസർ കെ.ജയന്തി,ബിജോയ് പെരുമാട്ടിൽ,വസന്ത മങ്ങാടി,സി.വി.ഷിബ,എം.ജെ.ജോയ്സി,സ്മിത ബാലൻ തടങ്ങിയവർ സംസാരിച്ചു