Madhavam header
Above Pot

ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ഒരു വയോധികൻ കൂടി മരിച്ചു.

ഗുരുവായൂർ : ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ഒരു വയോധികൻ കൂടി മരിച്ചു.കാവീട് കണക്കഞ്ചേരി വീട്ടില്‍ സുധാകര 64 നാണ് മരിച്ചത്. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ആ ശുപത്രികളിലും നടത്തിയ ആന്റി ജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മരണ ശേഷം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൊ വിഡ് സ്ഥിരീകരിച്ചത്. കൊ വിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം നടത്തി. ഇതോടെ നഗരസഭ പരിധിയില്‍ കൊ വിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. സാവിത്രിയാണ് ഭാര്യ. സുവീഷ് പരേതനായ സുമേഷ് എന്നിവര്‍ മക്കളാണ്. മുന്‍ കൗണ്‍സിലര്‍ ശ്രീന സുവീഷിന്റെ ഭര്‍തൃ പിതാവാണ്.

Astrologer

നഗരസഭ പരിധിയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍ സോണില്‍ 10 പേര്‍ക്കും പൂക്കോട് സോണില്‍ എട്ട് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 27-ാം വാര്‍ഡില്‍ റെയില്‍വേഗേറ്റിനടുത്തുള്ള ലേബര്‍ ക്യാമ്പിലെ മൂന്ന് പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലേബര്‍ ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ച അതിഥി തൊഴി്‌ലാളികളുടെ എണ്ണം 49 ആയി.നാല്, 16,29 37 എന്നീ വാര്‍ഡുകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. മൂന്ന്, 15, 17, 21, 26,31, 38, 43 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തരിലും രോഗം കണ്ടെത്തി

Vadasheri Footer