Madhavam header
Above Pot

ഗുരുവായൂര്‍ ജനസേവാഫോറം സൗജന്യ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു .

ഗുരുവായൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഗുരുവായൂര്‍ ജനസേവാഫോറം സംഘടിപ്പിച്ച സൗജന്യ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 500ഓളം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. പിഷാരടി സമാജം ഹാളില്‍ നടന്ന ക്യാമ്പ് ഐ.എം.എ പ്രസിഡന്റ് ഡോ:ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു.

Astrologer

ജനസേവാഫോറം പ്രസിഡന്റ് എം.പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. നഗര സഭ കൗൺസിലർ കെ പി എ റഷീദ് , ഫോറം ജനറല്‍ സെക്രട്ടറി സി.സജിത് കുമാര്‍, എം.അനൂപ്, ഐ.എം.എ ഭാരവാഹികളായ ഡോ.വി.കെ.വിനീത്, ഡോ.രംഗണ്ണ കുല്‍ക്കര്‍ണി, ഡോ.വി.രാമചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Vadasheri Footer