Madhavam header
Above Pot

മന്ത്രി കെ ടി ജലീൽ രാജിവച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറി. ബന്ധുനിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. ഏറെ വൈകാരികമായിട്ടാണ് രാജിവച്ച വിവരം മന്ത്രി അറിയിച്ചത്. എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. കൊല്ലാം.. പക്ഷേ തോല്പിക്കാനാവില്ല. ലവലേശം തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമബോധ്യമുണ്ടെന്നും ജലീൽ പ്രതികരിച്ചു.

Astrologer

രാജിവക്കണം എന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരിയാണ് ജലീലിനെ അറിയിച്ചത്. കോടിയേരിയുമായുള്ള കൂടിക്കാഴ്ച്ചയിലും ഹൈക്കോടതിയിലെ ഹർജിയുടെ കാര്യം ജലീൽ സൂചിപ്പിരുന്നു. പക്ഷെ രാജി അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് പാർട്ടി തീരുമാനം എന്ന് കോടിയേരി വ്യക്തമാക്കി. ഇതോടെ ഹൈക്കോടതി തീരുമാനം കാക്കാതെ രാജി കത്ത് നല്‍കുകയായിരുന്നു. രാജിവച്ചത് നല്ല തീരുമാനമെന്ന് പി ജയരാജന്‍ പ്രതികരിച്ചു. നേരത്തെ ഇടതു മുന്നണിയിലെ എൽ ജെ ഡിയും ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Vadasheri Footer