Header Saravan Bhavan

ചേറ്റുവ പാലത്തിൽ കണ്ടെയ്നർ ലോറി വാനിലിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു

Above article- 1

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടെയ്നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. മേലെ പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ കുഞ്ഞുമുഹമദ് മകൻ കുഞ്ഞുമണി എന്ന മുഹമ്മദാലി 49 , ഓങ്ങലൂർ കൊണ്ടൂർക്കര കൊപ്പത്ത് പാറമേൽ ബാവ മകൻ ഉസ്മാൻ 60എന്നിവരാണ് മരിച്ചത്.

Astrologer

ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത്‌ നിന്നും വരികയായിരുന്ന കണ്ടയിനർ ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളെ നാട്ടുകാർ ഏതാനും മീറ്റർ അകലെയുള്ള ചേറ്റുവ ടി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി

ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Vadasheri Footer