Madhavam header
Above Pot

റഫാൽ അഴിമതി , പ്രധാനമന്ത്രി അടക്കമുള്ളവരെ കുറ്റ വിചാരണ ചെയ്യണം

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ ദ​സോ ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ന്​ 10 ല​ക്ഷം യൂ​റോ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്രി​മി​ന​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന റി​ട്ട്​ ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ. ഹ​ര​ജി ര​ണ്ടാ​ഴ്​​ച​ക്കു ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​വെ​ച്ചു.

Astrologer


അ​ഭി​ഭാ​ഷ​ക​നാ​യ മ​നോ​ഹ​ർ​ലാ​ൽ ശ​ർ​മ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ധാ​ന എ​തി​ർ​ക​ക്ഷി​യാ​ക്കി ഹ​ര​ജി ന​ൽ​കി​യ​ത്. ‘സ​മ്മാ​ന’ ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ട്ട ഡി​ഫ്​​സി​സ്​ സെ​ല്യൂ​ഷ​ൻ​സ്​ ക​മ്പ​നി​യു​ടെ സു​ഷ​ൻ മോ​ഹ​ൻ ഗു​പ്​​ത, ദ​സോ, റി​ല​യ​ൻ​സ്​ എ​​യ​റോ​സ്​​പേ​സ്​ ക​മ്പ​നി, കേ​ന്ദ്ര​സ​ർ​ക്കാ​ർ, സി.​ബി​ഐ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ എ​തി​ർ​ക​ക്ഷി​ക​ൾ.
ഫ്രാ​ൻ​സി​ൽ​നി​ന്ന്​ 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള 2016ലെ ​ക​രാ​ർ റ​ദ്ദാ​ക്ക​ണം, വി​മാ​ന​ത്തി​ന്​ ന​ൽ​കി​യ അ​ഡ്വാ​ൻ​സ്​ തു​ക പി​ഴ​യ​ട​ക്കം തി​രി​ച്ചു പി​ടി​ക്ക​ണം, ദ​സോ ക​മ്പ​നി​യെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണം, ആ​ദ്യ​ത്തെ നാ​ല്​ എ​തി​ർ​ക​ക്ഷി​ക​ളെ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​റ്റ​വി​ചാ​ര​ണ ചെ​യ്യ​ണ​ം എ​ന്നി​വ​യാ​ണ്​ ഹ​ര​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യ​​ങ്ങ​ൾ.

ച​തി, ക്രി​മി​ന​ൽ വി​ശ്വാ​സ​വ​ഞ്ച​ന, അ​ഴി​മ​തി, ഔ​ദ്യോ​ഗി​ക ര​ഹ​സ്യ ലം​ഘ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ്യ​വ​സ്​​ഥ​ക​ൾ പ്ര​കാ​ര​മാ​ണ്​ ഹ​ര​ജി.
​ഫ്രാ​ൻ​സി​ലെ അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി ന​ട​ത്തി​യ ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യ വി​വ​രം ​ഫ്ര​ഞ്ച്​ മാ​ധ്യ​മ​മാ​യ മീ​ഡി​യ പാ​ർ​ട്ട്​ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നെ തു​ട​ർ​ന്ന്​ റ​ഫാ​ൽ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ സം​യു​ക്ത പാ​ർ​ല​മെൻറ​റി സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണം പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ്​ ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്. ചു​രു​ങ്ങി​യ​ത്​ 58,000 കോ​ടി രൂ​പ​യു​ടേ​താ​ണ്​ റ​ഫാ​ൽ ഇ​ട​പാ​ട്.

Vadasheri Footer