Header 1 vadesheri (working)

മൻസൂർ ​വധക്കേസ്, മരിച്ച രതീഷും അറസ്റ്റിലായ ശ്രീരാഗും ഒളിയിടത്തിൽ ഒന്നിച്ച്​ താമസിച്ചെന്ന്​ പൊലീസ്​

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കണ്ണൂർ: മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗ്​ മരിച്ച രതീഷിന്‍റെ കൂടെ ഒളിയിടത്തിൽ ഒന്നിച്ച് കഴിഞ്ഞിരുന്നതായാണ്​ പൊലീസ്​ കണ്ടെത്തിയത്​. കോഴിക്കോട്​ ജില്ലയിലെ വളയം ചെക്യാട് ഭാഗത്ത് വീടുകളിലും പറമ്പിലുമായാണ് ഇരുവരും ഒളിച്ച് താമസിച്ചത്. മറ്റു രണ്ട് പ്രതികളും സഹായിയായി മറ്റൊരാളുമുണ്ടായിരുന്നുവെന്നാണ് സൂചന.

Second Paragraph  Amabdi Hadicrafts (working)

വളയം അരൂണ്ട കൂളിപ്പാറയിലെ വിജനമായ സ്​ഥലത്ത്​ മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ്​ രതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും മൂക്കിന്​ സമീപം മുറിവേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്​. മരിക്കുന്നതിന്​ മുമ്പ്​ ശ്വാസം മുട്ടിച്ചതിന്‍റെ ലക്ഷണവും മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്​.

ഒരു പ്രാദേശിക നേതാവിനെതിരെ സംസാരിച്ചതിന് രതീഷിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ഇന്ന്​ ആരോപിച്ചത്​. ആ നേതാവിൻെറ പേര് ഇപ്പോൾ പറയുന്നില്ലെന്നും ഇത് രഹസ്യമായി കിട്ടിയ വിവരമാണെന്നുമാണ്​ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്​.

”മൻസൂറിനെ കൊന്ന പ്രതികൾ താമസിക്കുന്ന വീട്ടിൽ വെച്ച് പരസ്പരമുണ്ടായ സംസാരത്തിൽ രതീഷ് യാദൃശ്ചികമായി ഒരു നേതാവിനെതിരെ പ്രകോപനപരമായ പരാമർശം നടത്തി. ഇതേതുടർന്ന് മറ്റു പ്രതികൾ രതീഷിനെ ആക്രമിക്കുകയും ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയുമായിരുന്നു. ആ നേതാവിൻെറ പേര് പറയാൻ താൽപര്യമില്ല. ഈ പ്രാദേശിക സി.പി.എം നേതാവ് ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ്” -സുധാകരൻ പറഞ്ഞു.

അതേസമയം, നിരപരാധിയായ രതീഷിനെ യു.ഡി.എഫ്​ സമ്മർദത്തിന്​ വഴങ്ങി പൊലീസ്​ പ്രതി ചേർത്തീവെന്നാണ്​ സി.പി.എം ആരോപിക്കുന്നത്​. ഇതിൽ മനം​െനാന്താണ്​ രതീഷ്​ ആത്​മഹത്യ ചെയ്​തതെന്നാണ്​ പാർട്ടിയുടെ വിശദീകരണം. രതീഷി​െൻറ ശവസംസ്​കാരത്തിന്​ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും അടക്കമുള്ള പാർട്ടി നേതാക്കളുടെ വൻ നിര തന്നെ സന്നിഹിതരായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി ഇ.പി ജയരാജൻ, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ വത്സൻ പനോളി, പി. ഹരീന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.കെ. പവിത്രൻ, കെ. ധനഞ്ജയൻ, കെ. ലീല, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, എ. പ്രദീപൻ, പി.കെ. പ്രവീൺ ഉൾപ്പെടെയുള്ള നേതാക്കളാണ്​ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയത്​.