Post Header (woking) vadesheri

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീകൊളുത്തി മരിച്ചു

Above Post Pazhidam (working)

Ambiswami restaurant

തൃശൂർ : അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.വീട്ടിൽ നിന്നും പരിഗണനയോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് നിരന്തരം ഇവർ തമ്മിൽ കലഹമുണ്ടായിരുന്നു. ഓമന കുടുംബ കോടതിയിൽ രാജഗോപിലിനെതിരെ നൽകിയ പരാതിയിൽ അടുത്ത തിങ്കളാഴ്ച ഹിയറിംഗിന് വിളിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ദാരുണാന്ത്യം.

Second Paragraph  Rugmini (working)

കെ.എസ്.ആർ.ടി.സി.യിൽ നിന്നു സൂപ്പർവൈസറായി വിരമിച്ച രാജഗോ പാലും ഓമനയും അഞ്ചേരിയിലെ സ്വന്തം വീട്ടിലാണ് താമസം. മൂത്ത മകനും കുടുംബവും താമസം മാറ്റിയി രുന്നു. രണ്ടാമത്തെ മകനും ഭാര്യയും താഴെയുള്ള മകനും ആണ് ഇവർക്കൊപ്പമുള്ളത്.

Third paragraph

 പുലർച്ചെ രണ്ടര മണിയോടെ നിലവിളി കേട്ട് ഓടിയെത്തിയ മക്കളാണ് വെട്ടേറ്റ് രക്തത്തിൽ കിടക്കുന്ന അമ്മയെ മുറിയിൽ കണ്ടത്. രാജഗോപാൽ വെട്ടുക്കത്തിയുമായി അവിടെ തന്നെ നിലയുറപ്പിച്ചിരുന്നു. മകനും നെറ്റിയിൽ വെട്ടേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുക്കാർ ഓമനയെ ആശുപത്രിയിലെത്തിച്ചങ്കിലും പുലർച്ചെ നാലേകാലോടെ മരിക്കുകയായിരുന്നു.

ഇതിനിടെ മൂന്നു മണിയോടുകൂടി വീടിന്റെ പുറകിൽ നിന്നും വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് തീക്കൊളുത്തിയ അവസ്ഥയിൽ രാജഗോപാലിനെ കാണുന്നത്.