Header 1 vadesheri (working)

വോട്ടർപട്ടികയിലെ കള്ള വോട്ട് , തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി.

Second Paragraph  Amabdi Hadicrafts (working)

സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച ചെന്നിത്തല, 5 വോട്ടുകൾ വരെ ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുണ്ടെന്നും ഗുരുതര പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹ‍ര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും.

ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നൽകിയ ഹ‍ര്‍ജിയിലെ പ്രധാന ആവശ്യം. വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നുണ്ട്.