
ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ്ഉൽഘാടനം ചെയ്തു


ചാവക്കാട് : . ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ അബ്‌ദുൾ റഹിമാന്‍കുട്ടി ഉൽഘാടനം ചെയ്തു . ചെയർമാൻ കെ.വി ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ ഹംസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ: ടി എസ്.അജിത്ത്
സി. എ.ഗോപപ്രതാപൻ,
കെ. എച്ച്. ഷാഹുൽ ഹമീദ്, കെ.വി.സത്താർ, ടി. എച്ച്. റഹീം,കെ.വി.യൂസഫ് അലി, വി. ബി. അഷ്‌റഫ്,അനിത ശിവൻ,അസ്മത്തലി,ഫൈസൽ കാനാപുള്ളി, പി.പി ഷാഹു, ബുഷ്‌റ യൂനസ് എന്നിവർ സംസാരിച്ചു
ഹനിഫ് ചാവക്കാട് സ്വാഗതവും ഇസ്ഹാഖ് മണത്തല നന്ദിയും പറഞ്ഞു.
